ഏറെ നാൾ നീണ്ട കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് കൊണ്ട് ആരാധകരുടെ ആവേശം പരകോടിയിലെത്തിച്ച് ഒടിയന്‍ മാണിക്യൻ അവതരിച്ചു. മുറുക്കിചുവപ്പിച്ച ചുണ്ടും ക്ളീന്‍ ഷേവ് ചെയ്ത മുഖവുമായി മുപ്പതുകാരന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ എത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഒടിയന്‍ മാണിക്യന്റെ രൂപമാറ്റം കാണിക്കുന്ന ടീസറുമായി ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടത്.

‘കാലമേ നന്ദി കഴിഞ്ഞു പോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പ്പിക്കാന്‍ സാധിച്ചതിന്. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പോ തുടങ്ങാം അല്ലേ.’ മാണിക്യനിലൂടെ ലാലേട്ടൻ പറയുന്നു.

കിടിലൻ മേക്ക് ഓവറാകുമെന്ന് പറഞ്ഞിരുന്നെങ്കിലും കുറച്ചെങ്ങാനും തടികുറയ്ക്കുമെന്ന് മാത്രമായിരുന്നു ആരാധകർ പോലും കരുതിയിരുന്നത്. എന്നാൽ ഏവരേയും അമ്പരപ്പിച്ചുകൊണ്ടാണ് ഒടിയനുവേണ്ടി 18 കിലോ കുറച്ച് മോഹൻലാൽ 51 ദിവസത്തിന് ശേഷം ക്യാമറയ്ക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ