scorecardresearch

‘ഒടിയന്മാർ’ തിയേറ്ററിലേക്ക്

ഒടിയൻ മാണിക്കൻ കേരളത്തിലെ വിവിധ തിയേറ്ററുകളിലേക്ക്

‘ഒടിയന്മാർ’ തിയേറ്ററിലേക്ക്

മലയാള സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ‘ഒടിയൻ’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒടിയൻ പ്രതിമകൾ കേരളത്തിലെ തിയേറ്ററുകളിൽ ഉടനീളം സ്ഥാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇത്തരത്തിൽ വിവിധ തിയേറ്ററുകളിൽ സ്ഥാപിക്കുന്നതിനായി ഒടിയൻ പ്രതിമകൾ കൊണ്ടുപോകുന്ന ചിത്രമാണ് ഇപ്പോൾ സംവിധായകൻ ശ്രീകുമാർ മേനോൻ റിലീസ് ചെയ്തിരിക്കുന്നത്.

ഒടിയൻ മാണിക്കൻ കേരളത്തിലെ വിവിധ തിയേറ്ററുകളിലേക്ക് എന്ന കുറിപ്പോടുകൂടിയാണ് ശ്രീകുമാർ മേനോൻ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇതുപോലെ പ്രതിമകൾ സ്ഥാപിക്കുന്നത് ഇതാദ്യമായാണെന്നാണ് മോഹന്‍ലാലും ഒടിയന്‍ ടീമും അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം കൊച്ചി ലുലുമാളിലുള്ള പിവിആറില്‍ മോഹന്‍ലാൽ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റ് റിലീസിങ് കേന്ദ്രങ്ങളിലും പ്രതിമകള്‍ സ്ഥാപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മോഹന്‍ലാലിന്റെ അതേ വലിപ്പമുള്ള പ്രതിമയ്‌ക്കൊപ്പം കുട്ടികള്‍ക്കും ആരാധകര്‍ക്കും സെല്‍ഫി എടുക്കാം.

Read More: സെല്‍ഫിയെടുക്കാം ഒടിയനൊപ്പം; ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് മോഹന്‍ലാലും സംഘവും

വി.എ.ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് ‘ഒടിയന്‍’ സിനിമയുടെ തിരക്കഥ. മോഹന്‍ലാല്‍ ‘ഒടിയനാ’യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

Read More: ഇതാണ് ‘ഒടിയന്റെ’ രൂപവും ഭാവവും; ചിത്രീകരണം പൂര്‍ത്തിയായി

മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമ ‘ഒടിയ’നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Odiyan mohanlal statuefilm release