/indian-express-malayalam/media/media_files/uploads/2018/11/odiyan.jpg)
മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രാണ് 'ഒടിയന്‍'. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോളിതാ മറ്റൊരു വാര്‍ത്തകൂടി, അന്നേദിവസം ഉക്രെയിനിലും 'ഒടിയന്‍' റിലീസ് ചെയ്യും. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.
Read More: യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയി 'ഒടിയനി'ലെ ഗാനം
മലയാളികളുടെ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം ലോകമെമ്പാടുമാണ് റിലീസിന് തയ്യാറാകുന്നത്. ഒടിയന്‍ മാണിക്യന്റെ അവതാര ലക്ഷ്യം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Odiyan releasing in Ukraine too. Odiyan as a part of its global release strategy will be releasing in Ukraine also on Dec 14th. Desi super hero raises worldwide #OdiyanRising#riseofdesisuperhero
— shrikumar menon (@VA_Shrikumar) November 27, 2018
ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തിറങ്ങി അല്പം കഴിഞ്ഞാണ് ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തത്. കൊണ്ടോരാം എന്ന ഗാനത്തിന്റെ വരികളടങ്ങുന്ന വീഡിയോയാണ് റിലീസ് ചെയ്തത്. ഇതിന് ഗംഭീര വരവേല്‍പ്പായിരുന്നു.
ഒന്നിരുട്ടി വെളുത്തപ്പോഴേക്കും ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് മാത്രം എട്ടു ലക്ഷം വ്യൂസിലേക്ക് അടുത്ത് കൊണ്ട് യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ദൃശ്യങ്ങള്‍ ഇല്ലാത്ത, വരികള്‍ മാത്രം ഉള്‍പ്പെട്ടിട്ടുള്ള ഒരു മലയാളം ലിറിക്ക് വീഡിയോ ഇത്തരത്തില്‍ ട്രെന്‍ഡിംഗ് ആകുന്നതു ഇതാദ്യമായാണ് എന്നാണ് ആരാധകരുടെ പക്ഷം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സുദീപ് കുമാറും ശ്രേയ ഘോഷലുമാണ്.
പാലക്കാട് പ്രദേശത്തെ പഴയകാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടിവിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. കഥാപാത്രത്തിന്റെ മൂന്നു ജീവിതാവസ്ഥകളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ രൂപവ്യതാസങ്ങളും വരുത്തിയിരുന്നു. നായിക മഞ്ജു വാര്യരാണ്. നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.