മലയാള സിനിമയിലെ ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മോഹൻലാൽ ചിത്രം ‘ഒടിയൻ’ അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിലെ ഗാനങ്ങളും മികച്ചതാക്കാനുളള ശ്രമത്തിലാണ് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. ചിത്രത്തിലെ ഗാനങ്ങൾ കംപോസ് ചെയ്യുന്നതിന്റെ വിഡിയോ അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന. റഫീഖിനൊപ്പം വീണ്ടും പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും ജയചന്ദ്രൻ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാറാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹത്തിനെയും വിഡിയോയിൽ കാണാം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരകൻ എന്ന ചിത്രത്തിൽ ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈനർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ