മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ഒടിയനെതിരെ നടക്കുന്ന ആക്രമണം ആസൂത്രിതമാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ ഭാഗ്യലക്ഷ്മി. ഇപ്പോള്‍ നടക്കുന്ന ആക്രമണം സിനിമയ്‌ക്കെതിരെയല്ല, മറിച്ച് ഒരു വ്യക്തിക്കെതിരെയാണെന്നും ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘മോഹന്‍ലാല്‍ സിനിമ കാണാന്‍ പോയവര്‍ സിനിമ കണ്ടിട്ട് മോഹന്‍ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?….ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും, എവിടെ ഇരുന്നാണ് ഒടി വയ്ക്കുന്നതെന്നും,’ ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഒടിയനെതിരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് ആരോപിച്ച് കൊണ്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യരോടുള്ള ശത്രുത തീര്‍ക്കാനാണ് ചിലര്‍ മനഃപൂര്‍വ്വം തന്റെ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. ഈ വിഷയത്തില്‍ മറുപടി പറയാന്‍ മഞ്ജു ബാധ്യസ്ഥയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More: വേറൊരു പുലിമുരുകന്‍ ഉണ്ടാക്കാനല്ല ഞാന്‍ വന്നത്, ഇതാണ് എന്റെ മാസ്: ശ്രീകുമാര്‍ മേനോന്‍

എന്നാല്‍ എന്തിനാണ് മഞ്ജു മറുപടി പറയേണ്ടത് എന്ന് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

‘ശ്രീകുമാര്‍ മേനോന്‍ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു, മഞ്ജു വാര്യര്‍ ഇതിന് മറുപടി പറയണമെന്ന്, എന്തിന്?മഞ്ജു എന്തിനാണ് മറുപടി പറയുന്നത്? ഇതിന് ആരും മറുപടി പറയേണ്ടതില്ല… ആദ്യത്തെ ആക്രമണം മാത്രമാണിത്, നല്ല സിനിമയാണെങ്കില്‍ വിജയിക്കും.. സ്വന്തം അഭിപ്രായത്തില്‍ സിനിമ കാണുന്നവരുമുണ്ട് ഇവിടെ.’

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ