Latest News

മാനിനെ പോലെ കുതിക്കും ‘മാണിക്യൻ’: കൗതുകം ഉണർത്തി ‘ഒടിയന്റെ’ പുതിയ പോസ്റ്റർ

സിനിമയുടെ മൊത്തത്തിലുള്ള മിസ്റ്റിക് തീമിനെ പിൻതുടരുന്നുണ്ട് പുതിയ പോസ്റ്ററും

മാനുകൾക്കൊപ്പം നിഗൂഢമായൊരു ചിരിയോടെ കുതിക്കുന്ന ‘ഒടിയൻ’ മാണിക്യനായി മോഹൻലാൽ. ‘ഒടിയൻ’ സിനിമയുടെ ബുധനാഴ്ച പുറത്തുവന്ന പോസ്റ്റർ ശ്രദ്ധ നേടുകയാണ്. കൂടുതൽ ചെറുപ്പമായൊരു മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക.

സിനിമയുടെ മൊത്തത്തിലുള്ള മിസ്റ്റിക് തീമിനെ പിൻതുടരുന്നുണ്ട് പുതിയ പോസ്റ്ററും. ‘ഒടിവിദ്യകളുമായി ‘ഒടിയനെ’ത്തുന്നതും കാത്തിരിക്കുന്ന പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ളതാണ് പോസ്റ്റർ. ‘ഉപജാപക തന്ത്രങ്ങളുമായി ‘ഒടിയൻ’ മാണിക്യൻ എത്തുന്നു​​’ എന്ന തലക്കെട്ടോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്.

വി.എ. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ദേശീയ പുരസ്കാരജേതാവായ ഹരികൃഷ്ണനാണ് ‘ഒടിയൻ’സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോഹൻലാൽ ‘ഒടിയനാ’യെത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, ഇന്നസെന്റ്, നരേൻ, നന്ദു, കൈലാസ്, സന അൽത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം ഡിസംബർ 14ന് തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Odiyan manikyan is on his way new poster

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express