ഒടിയൻ സിനിമയുടെ ഗ്ലോബൽ ലോഞ്ച് ദുബായിൽ നടന്നു. ദുബായ് ഫെസ്റ്റിവൽ സിറ്റി അരീനയിൽ നടന്ന ലോഞ്ചിൽ മോഹൻലാൽ, മഞ്ജു വാര്യർ, ശ്രീകുമാർ മേനോൻ, തിരക്കഥാകൃത്ത് ഹരികൃഷ്ണൻ, ആസിഫ് അലി തുടങ്ങിയവർ പങ്കെടുത്തു. അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും. ദുബായിൽ ഒരു സിനിമയുടെ പ്രൊമോഷന് വരുന്നത് ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

Read: മോഹന്‍ലാല്‍-മഞ്ജു മാജിക്ക്: ഒടിയനിലെ വീഡിയോ ഗാനം കാണാം

”ഈ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഈ സിനിമയിലൂടെ കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. തമിഴ്, തെലുങ്ക് ഉൾപ്പെടെയുളള ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. 35 ഓളം രാജ്യങ്ങളിൽ പ്രദർശിപ്പിക്കും. എല്ലാവരുടെയും പിന്തുണ ഉണ്ടെങ്കിൽ ഇത്തരത്തിൽ വലിയ സിനിമകൾ മലയാളത്തിൽ ഇനിയും നിർമ്മിക്കാൻ കഴിയും. ഒടിയൻ സിനിമ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഒന്നര വർഷത്തോളം ഈ സിനിമയ്ക്ക് ഒപ്പം സഞ്ചരിച്ചു. ഒടിയൻ വലിയ വിജയമായി മാറട്ടെ,” മോഹൻലാൽ പറഞ്ഞു.

ഡിസംബര്‍ 14നാണ് ഒടിയന്റെ റിലീസ്. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍. നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി.

View this post on Instagram

Thank you Dubai for the love!!! #odiyan #odiyanrising

A post shared by Manju Warrier (@manju.warrier) on

കഥാപാത്രത്തിന്റെ മൂന്നു ജീവിതാവസ്ഥകളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ രൂപവ്യതാസങ്ങളും വരുത്തിയിരുന്നു. വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് ലാല്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ