/indian-express-malayalam/media/media_files/uploads/2023/06/adipurush-5.jpg)
Entertainment Desk/ IE.Com
ആദിപുരുഷ് ചിത്രത്തിലെ ചില സംഭാഷണങ്ങളിൽ മാറ്റം വരുത്തുമെന്ന് തിരക്കഥാകൃത്ത് മനോജ് മുന്താഷീർ പറഞ്ഞു. രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിലെ ഡയലോഗുകളിൽ പ്രാദേശിക ഭാഷ ഉൾപ്പെടുത്തിയെന്ന് വിമർശനത്തിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. ആദിപുരുഷ് ചിത്രത്തിനെതിരെ വരുന്ന രണ്ടാമത്തെ ആക്ഷേപമാണിത്. ചിത്രത്തിന്റെ വിഷ്വൽ എഫക്റ്റ്സിനെ പോരായ്മയുണ്ടെന്ന് ടീസർ പുറത്തിറങ്ങിയപ്പോൾ ചൂണ്ടികാണിച്ചതിനു പിന്നാലെയാണ് ഏഴു മാസത്ത ദീർഘിപ്പിച്ച് ആദിപുരുഷ് റിലീസ് ചെയ്തത്.
"രാമകഥയിൽ നിന്ന് ഞാൻ ആദ്യം പഠിച്ച പാഠം എല്ലാവരുടെയും വികാരത്തെ മാനിക്കുക എന്നതാണ്. തെറ്റോ ശരിയോ എന്തുമായിക്കൊള്ളട്ടെ, കാലം മാറും പക്ഷെ വികാരങ്ങൾ അങ്ങനെ തന്നെയുണ്ടാകും. 4000 വരികൾ ഞാൻ ആദിപുരുഷിന്റെ വേണ്ടി എഴുതി, അതിൽ നാലു വരികൾ പലരുടെയും വികാരത്തെ വ്രണപ്പെടുത്തി. ആ നൂറു വരികളിൽ രാമന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞു, സീതയുടെ പരിശുദ്ധിയെ കുറിച്ച് വർണിച്ചു. അവർക്ക് ലഭിച്ച അഭിനന്ദം എന്തുകൊണ്ട് എനിക്ക് കിട്ടിയില്ല," മനോജ് പറയുന്നു.
रामकथा से पहला पाठ जो कोई सीख सकता है, वो है हर भावना का सम्मान करना.
— Manoj Muntashir Shukla (@manojmuntashir) June 18, 2023
सही या ग़लत, समय के अनुसार बदल जाता है, भावना रह जाती है.
आदिपुरुष में 4000 से भी ज़्यादा पंक्तियों के संवाद मैंने लिखे, 5 पंक्तियों पर कुछ भावनाएँ आहत हुईं.
उन सैकड़ों पंक्तियों में जहाँ श्री राम का यशगान…
"എന്റെ സ്വന്തം സഹോദരങ്ങൾ പോലും സോഷ്യൽ മീഡിയയിൽ എന്നെ കുറിച്ച് അസഭ്യം എഴുതി. അവരുടെയെല്ലാം ബഹുമാന്യരായ അമ്മമാർക്കു വേണ്ടി ടിവിയിൽ ഞാൻ പദ്യം വായിച്ചിട്ടുണ്ട്, ആ എന്റെ അമ്മയെ തന്നെ അവർ മോശമായി പറഞ്ഞു. ശരിയാണ്, മാറ്റങ്ങൾ ഉണ്ടായേക്കാം പക്ഷെ എല്ലാ അമ്മമാരെയും സ്വന്തം അമ്മയായി കാണുന്ന ശ്രീ രാമനെ അവർ മറന്നലോയെന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. മൂന്ന് മണിക്കൂർ നീണ്ട ചിത്രത്തിൽ നിങ്ങളുടെ സങ്കൽപങ്ങളിൽ നിന്ന് വ്യത്യാസമായി മൂന്ന് മിനുട്ടുകളാണ് ഞാൻ എഴുതിയത്. അതിന് ഇത്രവേഗം എന്നെ സനാദൻ ദ്രോഹിയെന്ന് മുദ്ര കുത്തുമെന്ന് എനിക്കറിയില്ലായിരുന്നു. ജയ് ശ്രീറാം, ശിവ ഓം, റാം സിയ റാം ഇതെല്ലാം എന്റെ വാക്കുകളാണ്, അതൊന്നും നിങ്ങൾ കേട്ടില്ലേ?," മനോജ് കൂട്ടിച്ചേർത്തു.
"എനിക്ക് നിങ്ങളുമായി ഒരു പരാതിയുമില്ല. നമ്മൾ എതിരായി നിന്നാൽ അവിടെ സനാതൻ നഷ്ടപ്പെടും. സനാതൽ സേവയ്ക്കു വേണ്ടിയാണ് നമ്മൾ ആദിപുരുഷ് നിർമിച്ചത്. പിന്നെന്തുകൊണ്ട് ഈ പോസ്റ്റെന്ന് ചോദിച്ചാൽ, എനിക്ക് നിങ്ങളുടെ വികാരത്തേക്കാൾ വലുതായിട്ടൊന്നുമില്ല. എന്റെ സംഭാഷണങ്ങളെ ന്യായീകരിക്കാൻ ഇനിയും വാദങ്ങൾ നിരത്താം. പക്ഷെ അത് നിങ്ങളുടെ വികാരങ്ങൾക്ക് സമമാകില്ല. ഒടുവിഷ നിങ്ങളെ വേദനിപ്പിച്ച സംഭാഷണങ്ങളിൽ മാറ്റെ വരുത്താൻ ഞാനും ചിത്രത്തിന്റെ സംവിധാനയകനും നിർമാതാവും ചേർന്ന് തീരുമാനിച്ചു. ഈ ആഴ്ച്ച തന്നെ ചിത്രത്തിലേക്ക് അത് ചേർക്കുന്നതായിരിക്കും."
താൻ കേട്ടു വളർന്ന രാമായണ കഥകൾ പ്രാദേശിക ഭാഷകളിലുള്ളതാണെന്ന വാദമാണ് മനോജ് നേരത്തെ റിപബ്ലിക്കിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓം റൗട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ആദിപുരുഷ്' ജൂൺ 16 ന് തീയേറ്ററുകളിലെത്തിയത്. പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആദ്യ ദിവസം 140 കോടിയാണ് ബോക്സ് ഓഫീസ് കളക്ഷനായി നേടിയത്. രാജ്യത്തെ തന്നെ വിവിധ ഭാഷകളിൽ നിന്നാണ് രണ്ടാം ദിവസം ചിത്രം 65 കോടി നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്ക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു ദിവസങ്ങൾ കൊണ്ട് 37കോടി നേടി ഹിന്ദി ബോക്സ് ഓഫീസിലും ചിത്രം കുതിക്കുകയാണ്. തെലുങ്ക് ഭാഷയിൽ രണ്ടാം ദിവസം ആദിപുരുഷ് നേടിയത് 26 കോടിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.