scorecardresearch
Latest News

അവനെ വിട്ടേക്ക്, അവന് ചമ്മലാ, മകനൊപ്പം പാപ്പൻ കാണാനെത്തി നൈല ഉഷ; വീഡിയോ

മകനൊപ്പം തന്റെ പുതിയ ചിത്രം പാപ്പൻ കാണാനെത്തിയതായിരുന്നു നൈല

Nyla Usha, Nyla Usha son, Paappan movie

നൈല ഉഷ, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, നീത പിള്ള എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പാപ്പൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സുരേഷ് ഗോപിയുടെ ഭാര്യയായാണ് നൈല ചിത്രത്തിൽ അഭിനയിക്കുന്നത്. ജൂലൈ 29നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം കാണാൻ മകനൊപ്പം എത്തിയ നൈലയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജോഷി സാറിനൊപ്പം രണ്ടാമത്തെ തവണയും ഒരു സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് നൈല പറഞ്ഞു. ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലെ നായിക നൈലയായിരുന്നു. ചിത്രത്തിൽ നൈല അവതരിപ്പിച്ച മറിയം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

മകനോട് ചിത്രത്തെ കുറിച്ച് പത്രക്കാർ തിരക്കിയപ്പോൾ ”അവനെ വിട്ടേക്ക്, അവന് ചമ്മലാ,” എന്നായിരുന്നു നൈലയുടെ ഉത്തരം.

മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് നൈല ഉഷ. തുടർച്ചയായി സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് നൈല. 18 വർഷമായി ദുബായിൽ റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയാണ് നൈല ഉഷ.

മമ്മൂട്ടിയുടെ നായികയായി സിനിമയിൽ തുടക്കം കുറിച്ച നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് ‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെ നൈല സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗ്യാങ്ങ്സ്റ്റർ, ഫയർമാൻ, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചു. അടുത്തിടെ തിയേറ്ററിലെത്തിയ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലും നൈല അഭിനയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nyla usha with her son to watch paappan video