/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-fi-293485.jpg)
Nyla Usha
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-1-780124.jpg)
സാരിയും മോഡേൺ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന നടിയാണ് നൈല ഉഷ. എന്നിരുന്നാലും, നൈലയുടെ സാരി ലുക്കിനു പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-4-769383.jpg)
നൈലയുടെ ശ്രദ്ധ നേടിയ ഏതാനും സാരി ലുക്കുകൾ കാണാം.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-8-692155.jpg)
2013ൽ സലിം അഹമ്മദിൻ്റെ കുഞ്ഞനന്തൻ്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-9-183389.jpg)
ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായി എത്തിയ നൈലയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തിലൂടെ നൈല സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-12-594761.jpg)
പിന്നീട് പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്ങ്സ്റ്റർ, ഫയർമാൻ, പത്തേമാരി, ലൂസിഫർ, പാപ്പൻ, പ്രിയൻ ഓട്ടത്തിലാണ്, ആന്റണി തുടങ്ങി നിരവധി സിനിമകളിൽ അിനയിച്ചു.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-7-603208.jpg)
നൈലയുടെ കരിയറിൽ വലിയ ഹൈപ്പ് നൽകിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. അതിലെ ആലപ്പാട്ട് മറിയം വർഗീസ് എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടി.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-6-629659.jpg)
തുടർച്ചയായി സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് നൈല.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-11-139049.jpg)
അഭിനേതാവ് എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരേ പോലെ നൈല തിളങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-5-257714.jpg)
ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു വരുന്ന താരത്തിന് തന്റെ സംസാരം കൊണ്ടും ആളുകളുടെ മനസ് കീഴടക്കാൻ സാധിക്കാറുണ്ട്.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-2-651214.jpg)
സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് താരം.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-3-847736.jpg)
‘എമ്പുരാൻ’ ആണ് നൈലയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്ന്. ചിത്രത്തിൽ അരുന്ധതി എന്ന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/11/nyla-usha-saree-looks-10-543846.jpg)
എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിലും നൈല ഉണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us