ദീപാവലി ആഘോഷിച്ചില്ലെങ്കിലെന്താ, അതിലും വലിയ ആഘോഷമുണ്ട്; നൈല ഉഷ

ഒരു സ്വകാര്യ എഫ്എമ്മിലെ ജീവനക്കാരിയായ നൈല സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ്

Nyla Usha, നെെല ഉഷ, Nyla Usha and Joju George, നെെല ഉഷ ജോജു ജോർജ്ജ്, IE Malayalam, ഐഇ മലയാളം

മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് നൈല ഉഷ. തുടർച്ചയായി സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും മലയാളികളുടെ പ്രിയ താരമാണ് നൈല. ‘പുണ്യാളൻ അഗർബത്തീസ്‌’, ‘ഗ്യാങ്‌സ്റ്റർ’, ‘ലൂസിഫർ’, ‘പൊറിഞ്ചു മറിയം ജോസ്’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം കൂടിയാണ് നൈല ഉഷ. ദുബായിലെ ഒരു സ്വകാര്യ എഫ്എമ്മിലെ ജീവനക്കാരിയായ നൈല സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ്. കഴിഞ്ഞദിവസം നൈല ഉഷ പങ്കുവച്ച ചിത്രം ആരാധകരുടെ ഹൃദയം കവരുന്നതായിരുന്നു.

Read More: ‘കസബയിലെ സംഭാഷണം സുഖകരമല്ല; ഡബ്ല്യൂസിസിയുടെ പ്രവര്‍ത്തനങ്ങള്‍ നല്ലത്’

ചുവപ്പു നിറത്തിലുള്ള വസ്ത്രത്തിൽ അതി സുന്ദരിയായിരുന്നു താരം. ചിത്രത്തോടൊപ്പം കുറിച്ച വാക്കുകളും ശ്രദ്ധേയമായിരുന്നു.

“ദീപാവലി ആഘോഷിക്കാൻ സാധിച്ചില്ലെന്നു വച്ച് ഒരു കുഴപ്പവും ഇല്ല… നിങ്ങൾക്ക് ഇപ്പോഴും ജീവിതമുണ്ട്, എക്കാലത്തെയും വലിയ ആഘോഷം.”

Read More: തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി; സൂപ്പർഹിറ്റായ മലയാള ചിത്രത്തെ കുറിച്ച് നെെല ഉഷ

മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷ ആദ്യമായി മലയാള സിനിമയില്‍ നായികയായി എത്തുന്നത്.

ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ ആണ് നൈലയുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ജോജു ജോർജും നൈല ഉഷയും ചെമ്പൻ വിനോദും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ‘പൊറിഞ്ചു മറിയം ജോസ്’ മൂന്നു കളിക്കൂട്ടുകാരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് പറഞ്ഞത്. ചിത്രത്തിൽ നൈല അവതരിപ്പിച്ച മറിയം എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nyla usha shares her new photo on instagram

Next Story
റായുടെ ‘അപു’ ഇനിയും ജീവിക്കും; ഓർമകളിൽ സൗമിത്ര ചാറ്റർജിSoumitra Chatterjee, Soumitra Chatterjee dead, Soumitra Chatterjee death, Soumitra, Soumitra Chatterjee movies, Soumitra Chatterjee films, Soumitra Chatterjee death reason
The moderation of comments is automated and not cleared manually by malayalam.indianexpress.com