scorecardresearch
Latest News

ആ ചിത്രം എന്റേതല്ല, മോർഫ് ചെയ്തത്: രൺവീർ സിങ്

കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നറിയാൻ ചിത്രം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുംബൈ പോലീസ്

ആ ചിത്രം എന്റേതല്ല, മോർഫ് ചെയ്തത്: രൺവീർ സിങ്

‘രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോ’ എന്ന വ്യാജേന പ്രചരിക്കുന്ന ചിത്രം തന്റേതല്ലെന്ന് രൺവീർ. സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചിട്ടില്ലെന്നും ചിത്രം മോർഫ് ചെയ്യപ്പെട്ടതാണെന്നും താരം അവകാശപ്പെട്ടു. ഓഗസ്റ്റ് 29ന് മുംബൈ പൊലീസിന് നൽകിയ പ്രസ്താവനയിലാണ് രൺവീർ ഇക്കാര്യം വ്യക്‌തമാക്കിയത്.

താൻ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഏഴു ഫോട്ടോകളിൽ ഒന്നിലും താൻ നഗ്നത പ്രദർശിപ്പിച്ചിട്ടില്ലെന്നും അങ്ങനെ ആരോപിക്കപ്പെട്ട ചിത്രം ഫോട്ടോഷൂട്ടിലുള്ളതല്ലെന്നും മറിച്ച് മോർഫ് ചെയ്തതാണെന്നുമാണ് രൺവീറിന്റെ മൊഴി.

“കുറ്റം ആരോപിക്കപ്പെട്ട ചിത്രം താരത്തിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഷെയർ ചെയ്തവയിലൊന്നല്ലായെന്നു ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ മനസിലായിട്ടുണ്ട്. ആ ഷൂട്ടിൽ എടുത്ത മറ്റെല്ലാ ചിത്രങ്ങളും രൺവീർ പൊലീസുമായി പങ്കുവച്ചിട്ടുണ്ട്,” മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നറിയാൻ ചിത്രം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പേപ്പർ മാഗസിന് വേണ്ടി നടന്ന ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കഴിഞ്ഞ ജൂലൈ 22നാണ് രൺവീർ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ഈ ചിത്രങ്ങൾ പെട്ടെന്ന് വൈറലാവുകയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിക്കുകയും ചെയ്തിരുന്നു. ജൂലൈ 26നാണ് രൺവീറിനെതിരെ നഗ്നതാ പ്രദർശനത്തിന് കേസ് എടുത്തത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nude photo on social media morphed ranveer singh to mumbai police