scorecardresearch

November OTT Release: നവംബറിൽ ഒടിടിയിൽ കാണാവുന്ന ചിത്രങ്ങൾ

Latest OTT Release: നെറ്റ്ഫ്ളിക്സ്, സോണി ലിവ്,ആമസോൺ പ്രൈം തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കാണാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ

Latest OTT Release: നെറ്റ്ഫ്ളിക്സ്, സോണി ലിവ്,ആമസോൺ പ്രൈം തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കാണാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
OTT, Malayalam Movies, New release

ഒട്ടനവധി ചിത്രങ്ങളാണ് നവംബർ മാസം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനായെത്തിയത്. ബ്രാഹ്മാണ്ട ചിത്രങ്ങളെന്നു വിശേഷിപ്പിക്കുന്ന 'പൊന്നിയിൻ സെൽവൻ', 'ബ്രഹ്മാസ്ത്ര', 'ഗോഡ്ഫാദർ' എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സിനിമാസ്വാദകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'റോഷാക്ക്', അഞ്ജലി മേനോൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന 'വണ്ടർ വുമൺ' എന്നിവയും ഈ നിരയിൽ ഉൾപ്പെടുന്നുണ്ട്.

Advertisment

Amazon Prime Releases: ആമസോൺ പ്രൈമിൽ റിലീസിനെത്തുന്ന മലയാള ചിത്രങ്ങൾ

Pathonpatham Noottandu OTT : പത്തൊമ്പതാം നൂറ്റാണ്ട്

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണികരുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സിജു വിത്സനാണ്‌ വേലായുധ പണിക്കരുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. സെപ്തംബര്‍ 8നു റിലീസിനെത്തിയ ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ കയട് ലേഹര്‍, അനൂപ് മേനോന്‍, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, ചെമ്പന്‍ വിനോദ്, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഓണക്കാലത്തു പുറത്തിറങ്ങിയ ചിത്രത്തില്‍ ഏറെ പ്രശംസകള്‍ നേടിയ ഒന്നാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ശ്രീ ഗോകുലം മൂവീസ് അവതരിപ്പിച്ച ചിത്രം മുപ്പതു കോടിയാണ് നേടിയത്. എം ജയചന്ദ്രന്‍ സംഗീതം ഒരുക്കിയപ്പോള്‍ സന്തോഷ് നാരായണനാണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാജി കുമാര്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍ എന്നിവര്‍ ചെയ്യുന്നു.

&t=34s

Kotthu OTT: കൊത്ത്

സിബി മലയിലിൻെറ സംവിധാനത്തിൽ ഒരുങ്ങിയ രാഷ്ട്രീയം പശ്ചാത്തലമാക്കിയുളള ചിത്രമാണ് കൊത്ത്. ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. ഹേമന്ത് കുമാർ തിരക്കഥ എഴുതിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് രഞ്ജിത്ത്, പി എം ശശിധരൻ എന്നിവർ ചേർന്നാണ്. നിഖില വിമൽ, റോഷൻ മാത്യൂ, രഞ്ജിത്ത്, ശ്രീലക്ഷ്മി, വിജിലേഷ് കാര്യാട്ട്, സുദേവ് നായർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സെപ്തംബർ 16 നാണ് തീയേറ്ററുകളിലെത്തിയത്. ജേക്സ് ബിജോയ് പശ്ചാത്തല സംഗീതം ഒരുക്കിയപ്പോൾ കൈലാസ് മോനോനാണ് സംഗീതം നിർവ്വഹിച്ചത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിങ്ങ് രതിൻ രാധാകൃഷ്ണൻ.

Sabaash Chandrabose OTT: സഭാഷ് ചന്ദ്രബോസ്

വി സി അഭിലാഷ് സംവിധാനം ചെയ്ത ഫുൾ ഓൺ കോമഡി ചിത്രമാണ് സഭാഷ് ചന്ദ്രബോസ്. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആൻറണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. അഭിലാഷ് തന്നെ തിരക്കഥ രചിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോളി ലോനപ്പനാണ്.

Advertisment

Panthrand OTT: പന്ത്രണ്ട്

വിനായകൻ, ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പന്ത്രണ്ട്. ലിയോ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്. വിക്ടർ എബ്രഹാം നിർമ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത് സ്കൈപാസ് എൻറർടേയിൻമെൻറ്സാണ്. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ, എഡിറ്റിങ്ങ് നബു ഉസ്മാൻ എന്നിവർ നിർവ്വഹിക്കുന്നു. അൽഫോൺസ് ജോസഫാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Mike OTT: മൈക്ക്

നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്‍‍ന്‍‍മെന്‍റ് ആദ്യമായി നിർമ്മിച്ച മലയാള ചിത്രം 'മൈക്ക്' ഒടിടിയിലെത്തി. അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുക. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിക്ക് അക്ബര്‍ അലിയാണ്. രഞ്ജിത്ത് സജീവ്, രോഹിണി, ഡയാന ഹമീദ്, സിനി എബ്രഹാം, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.ആഗസ്റ്റ് 19 നു റിലീസിനെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഹിഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Sony Liv Releases: സോണി ലിവിൽ റിലീസിനെത്തുന്ന മലയാള ചിത്രങ്ങൾ

Appan OTT: അപ്പൻ

സണ്ണി വെയ്ൻ, അനന്യ, അലൻസീർ,ഗ്രേസ് ആൻറണി, പോളി വൽസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അപ്പൻ. സോണി ലിവിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. മജു സംവിധാനം ചെയ്ത ചിത്രത്തിൻെറ തിരക്കഥ രചിച്ചിരിക്കുന്നത് മജുവും ആർ ജയകുമാറും ചേർന്നാണ്.ജോസ്കുട്ടി മടത്തിൽ, രഞ്ജിത്ത് ചേർന്ന് നിർമ്മിച്ച ചിത്രം റിലീസിനെത്തിയത് ഒക്ടോബർ 28 നാണ്. ഛായാഗ്രഹണം പപ്പു,എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവ്വഹിക്കുന്നു.

Wonder Women OTT: വണ്ടർ വുമൺ

അഞ്ജലി മേനോൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വണ്ടർ വുമൺ. നാദിയ മൊയ്തു, പത്മപ്രിയ, പാർവ്വതി തിരരവോത്ത്, നിത്യ മേനൻ, സയനോറ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രചരണത്തിൻറെ ഭാഗമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസിറ്റീവായ പ്രഗ്നൻസി ടെസ്റ്റ് കിറ്റിൻെറ ചിത്രം ഏറെ ശ്രദ്ധ നേടിയുന്നു. സോണി ലിവിൽ നവംബർ 18 നു ചിത്രം റീലിസ് ചെയ്യും.

Hotstar Releases: ഹോട്ട്സ്റ്റാറിൽ റിലീസിനെത്തുന്ന മലയാള ചിത്രങ്ങൾ

Rorschach OTT: റോഷാക്ക്

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നു നേടിയത്. ചിത്രം ഒടിടിയില്‍ നവംബര്‍ പതിനൊന്ന് മുതലായിരിക്കും സ്ട്രീം ചെയ്യാന്‍ ആരംഭിക്കുക. സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ മമ്മൂട്ടി കമ്പനി അവതരിപ്പിച്ച ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ആസിഫ് അലി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു. ഒക്ടോബര്‍ 7 നാണ് ചിത്രം റിലീസിനെത്തിയത്.

Zee 5 Releases: സീ 5 ൽ റിലീസിനെത്തുന്ന മലയാള ചിത്രങ്ങൾ

Mei Hoom Moosa OTT: മേ ഹും മൂസ

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മേ ഹും മൂസ' ഒടിടിയിലേക്ക്. ഒടിടി പ്ലാറ്റ്‌ഫോമായ സീ5ൽ 'മേ ഹൂം മൂസ' സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബർ 30നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പുനം ബജ്‌വ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, സ്രിന്ദ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ഒടിടി റിലീസിനെത്തുന്ന മറ്റു ഭാഷാ ചിത്രങ്ങൾ

Ponniyin Selvan OTT: പൊന്നിയിൻ സെൽവൻ

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഒടിടിയില്‍. നവംബര്‍ നാലു മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്.ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ആദ്യ തമിഴ് ചിത്രം എന്ന റേക്കോര്‍ഡും പൊന്നിയിന്‍ സെല്‍വര്‍ സ്വന്തമാക്കിയിരുന്നു.ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായാണ് റിലീസ് ചെയ്തത്.

&t=81s

Brahmastra OTT: ബ്രഹ്മാസ്ത്ര

ആയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ബ്രഹ്‌മാസ്ത്ര'. നവംബര്‍ നാലു മുതല്‍ ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ സ്റ്റുഡിയോസ് അവതരിപ്പിച്ച ചിത്രം സെപ്തംബര്‍ ഒന്‍പതിനാണ് തീയേറ്ററുകളിലെത്തിയത്. മൗനി റോയ്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. റണ്‍ബീര്‍- ആലിയ താരങ്ങള്‍ ഒന്നിച്ച് സ്‌ക്രീനിലെത്തിയ ചിത്രം 431 കോടിയാണ് നേടിയത്.

Godfather OTT: ഗോഡ്ഫാദർ

മലയാള ചിത്രം ലൂസിഫറിന്റെ കന്നഡ റീമേക്ക് ചിത്രമാണ് 'ഗോഡ്ഫാദര്‍'. മോഹന്‍ രാജയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ചിരഞ്ജീവി, സല്‍മാന്‍ ഖാന്‍, നയന്താര, സത്യ ദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നവംബര്‍ 19 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിക്കും. ലക്ഷ്മി ബുപാല്‍ സംഭാഷണം രചിച്ച ചിത്രം മാജിക് ഫ്രേയിംസാണ് അവതരിപ്പിച്ചത്. നൂറ് കോടി മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 148 കോടിയാണ് നേടിയത്.

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: