scorecardresearch

വിമർശിക്കുന്നവർ സെക്‌സി ദുർഗ കാണണം; നായിക രാജശ്രീ ദേശ്‌പാണ്ഡേ

സെക്‌സി ദുർഗയ്‌ക്ക് മതവുമായി ബന്ധമില്ലെന്നും നായിക.

സെക്‌സി ദുർഗയ്‌ക്ക് മതവുമായി ബന്ധമില്ലെന്നും നായിക.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajshri Deshpande, sexy durga, sanal kumar sasidharan

റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സെക്‌സി ദുർഗയെക്കുറിച്ച് വിവാദങ്ങൾ ഉയരുമ്പോൾ അതിന് വ്യക്തതയുമായി വരുകയാണ് നായിക രാജശ്രീ ദേശ്‌പാണ്ഡേ. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ പേരിനെചൊല്ലി സംവിധായകന് ഭീഷണി വരെ ഉയർന്ന സാഹചര്യത്തിലാണ് നായികയുടെ വിശദീകരണം. മതപരമായ യാതൊരു ബന്ധവും ചിത്രത്തിനില്ലെന്ന് നടി വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെയാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും അവർ പറഞ്ഞു.

Advertisment

"ചിത്രത്തിന് ദുർഗ ദേവിയുമായി ഒരു ബന്ധവുമില്ല. സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് ദുർഗ. പക്ഷേ ഇത് പേരിനെ ചുറ്റിപറ്റിയല്ല, ആളുകളുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്. അതാണ് ഇതിനെ മുന്നിട്ടു നിർത്തുന്നത്. ചിത്രം ഒരു ആഗോള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഒരു മതമോ ഒരു പ്രദേശമോ അല്ല വിഷയം. സ്ത്രീകളുടെ സുരക്ഷയും അവൾ കടന്നുപോകുന്ന അവസ്ഥയുമാണ് പ്രമേയം," രാജശ്രീ പിടിഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിലെ ടൈറ്റിൽ റോളിലെത്തുന്ന രാജശ്രീ, കുറ്റപ്പെടുത്തുന്നവർ ചിത്രം കാണണമെന്നും വിവാദത്തിനു പകരം ഉയർത്തുന്ന വിഷയവും ആശയവും മനസ്സിലാക്കണമെന്നും കൂട്ടിച്ചേർത്തു. ഇന്ത്യ മുഴുവൻ ചിത്രം വൈഡ് റിലീസ് ചെയ്യുമെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ ഇന്ത്യൻ എക്‌സ്പ്രസ് ഓൺലൈനോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പേര് മതവികാരം വ്രണപ്പെടുത്താനാണെന്ന വാദവുമായി ചിലർ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സനൽ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു.

Sexy Durga Sanalkumar Sasidharan Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: