/indian-express-malayalam/media/media_files/uploads/2021/07/47.jpg)
നടിയും ടെലിവിഷൻ അവതാരകയുമായ യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. ശനിയാഴ്ച അർധരാത്രി മഹാബലിപുരത്തെ ഈസ്റ്റ് കോസ്റ്റ് റോഡിൽ വെച്ചാണ് അപകടം നടന്നത്. അപകടത്തിൽ നടിയുടെ സുഹൃത്ത് വല്ലി ചെട്ടി ഭവാനി സംഭവസ്ഥലത്തു വെച്ച് മരിച്ചു. യാഷികയെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാഷികയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു മിഡിയനിൽ ഇടിച്ചാണ് അപകടമുണ്ടായത്. തകർന്ന വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
2016ൽ പുറത്തിറങ്ങിയ 'കാവലേയ് വേണ്ടാം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് യാഷിക സിനിമയിലെത്തിയത്. അതേവർഷം ഇറങ്ങിയ 'ധ്രുവങ്ങൾ പതിനാറു' എന്ന ചിത്രത്തിലും യാഷിക ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വിജയ് ദേവരകൊണ്ട നായകനായ 'നോട്ട', കഴുഗ് 2, സോമ്പി, മൂക്കുത്തി അമ്മൻ എന്നീ ചിത്രങ്ങളിലും യാഷിക അഭിനയിച്ചിട്ടുണ്ട്. രാജ ഭീമ, ഇവൻ താൻ ഉത്തമൻ, കടമായായി സെയ്, എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
Also read: പ്ലാങ്ക് ഒക്കെ പുഷ്പം പോലെ; പൂർണിമക്ക് കൈയ്യടിച്ച് കൂട്ടുകാരികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.