കഴിഞ്ഞവര്‍ഷം ഒരു പെണ്‍കുട്ടിയെ ദത്തെടുത്താണ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ആരാധകരെ അത്ഭുതപ്പെടുത്തിയത്. വീണ്ടും 2018ല്‍ വാടക ഗര്‍ഭത്തിലൂടെ സണ്ണി രണ്ടു കുട്ടികളുടെ കൂടി അമ്മയായി.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് 21 മാസം പ്രായമായ നിഷയെ സണ്ണി ദത്തെടുക്കുന്നത്. 11 കുടുംബങ്ങള്‍ വേണ്ടെന്ന് പറഞ്ഞ കുട്ടിയായിരുന്നു നിഷ. അവളെ മകളായി വളര്‍ത്താനുളള ഭാഗ്യം തങ്ങള്‍ക്കാണ് അവസാനം ലഭിച്ചതെന്നും നിഷയെ ദത്തെടുത്തതാണെന്ന യാഥാര്‍ത്ഥ്യം കുട്ടിയോട് വെളിപ്പെടുത്താന്‍ താന്‍ ആലോചിക്കുന്നതായും സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു.

പുതിയ കുട്ടികള്‍ക്ക് അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഏറെ നാളായുളള തങ്ങളുടെ ആഗ്രഹമാണ് സഫലമായിരിക്കുന്നതെന്ന് സണ്ണി ലിയോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് മാത്രം ജനിച്ച തങ്ങളുടെ ആണ്‍കുഞ്ഞുങ്ങള്‍ വര്‍ഷങ്ങളായി തങ്ങളുടെ ഹൃദയത്തിലും കണ്ണിലും ജീവിക്കുന്നുണ്ടെന്ന് സണ്ണി ലിയോണ്‍ കുറിച്ചു.

സണ്ണി ലിയോണിന് ഇന്ന് 37 വയസു തികയുകയാണ്. ലോകം മാതൃദിനം ആഘോഷിക്കുന്ന ദിവസമാണ് സണ്ണിയുടെ പിറന്നാള്‍. പിറന്നാളും മാതൃദിനവും ഒരേ ദിവസം വന്നതില്‍ കുറച്ച് അത്ഭുതം ഉണ്ടെങ്കിലും, പിറന്നാളാഘോഷത്തെ കുറിച്ച് സണ്ണിക്ക് ഉറപ്പില്ല. എന്നാല്‍ മാതൃദിനം ആഘോഷിക്കും എന്നു തന്നെയാണ് സണ്ണിയുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ