/indian-express-malayalam/media/media_files/2026/01/06/highest-paid-south-indian-actress-2026-01-06-17-50-22.jpg)
/indian-express-malayalam/media/media_files/2025/11/19/sai-pallavi-8-2025-11-19-18-27-49.jpg)
പ്രതിഫലത്തിൽ ഒന്നാമത് സായ് പല്ലവി
നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിൽ സീതയായി വേഷമിട്ടതോടെയാണ് സായ് പല്ലവിയുടെ പ്രതിഫലം കുതിച്ചുയർന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കുമായി 18-20 കോടി രൂപയാണ് താരം കൈപ്പറ്റുന്നത്. സാധാരണ ഒരു ചിത്രത്തിന് 5 കോടി രൂപ വാങ്ങുന്ന സ്ഥാനത്താണിത്. ഇതോടെ നയൻതാരയെയും രശ്മികയെയും പിന്നിലാക്കി സായ് പല്ലവി ഒന്നാം സ്ഥാനത്തെത്തി.
/indian-express-malayalam/media/media_files/2025/10/07/rashmika-mandanna-2-2025-10-07-12-56-32.jpg)
രശ്മിക മന്ദാന
സൽമാൻ ഖാൻ നായകനായ 'സിക്കന്ദർ' എന്ന ചിത്രത്തിനായി 13 കോടി രൂപയാണ് രശ്മിക പ്രതിഫലം വാങ്ങിയത്. 'പുഷ്പ 2'-നായി 10 കോടി രൂപയും താരം വാങ്ങിയിരുന്നു. ഫോർബ്സ് കണക്കുകൾ പ്രകാരം രശ്മികയുടെ ആകെ ആസ്തി 66 കോടി രൂപയാണ്.
/indian-express-malayalam/media/media_files/nayanthara-traditional-outfit-6.jpg)
നയൻതാര
ഷാരൂഖ് ഖാൻ ചിത്രം 'ജവാനു' ശേഷം നയൻതാരയുടെ വിപണി മൂല്യം വർദ്ധിച്ചു. ഒരു ചിത്രത്തിന് 10 കോടി രൂപയാണ് നയൻതാര ഇപ്പോൾ ഈടാക്കുന്നത്. കൂടാതെ തന്റെ വിവാഹ ഡോക്യുമെന്ററിയുടെ അവകാശം നെറ്റ്ഫ്ലിക്സിന് നൽകിയതിലൂടെ 25 കോടി രൂപ താരം സമ്പാദിച്ചിരുന്നു. ഏകദേശം 200 കോടി രൂപയാണ് നയൻതാരയുടെ ആസ്തി.
/indian-express-malayalam/media/media_files/hkd1ZCG2JNbpjW7XaWLw.jpg)
തൃഷ കൃഷ്ണൻ
വിശ്വംഭര, സ്പിരിറ്റ്, തഗ് ലൈഫ് തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങൾക്കായി 10 മുതൽ 12 കോടി രൂപ വരെയാണ് തൃഷ വാങ്ങുന്നത്. 2025-ലെ കണക്കനുസരിച്ച് തൃഷയുടെ ആകെ ആസ്തി 85 കോടി രൂപയാണ്.
/indian-express-malayalam/media/media_files/k1J61JKAwUhKcRvSIK0L.jpg)
അനുഷ്ക ഷെട്ടി
'ബാഹുബലി'യിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ അനുഷ്ക ഷെട്ടി ഒരു ചിത്രത്തിന് 6 കോടി രൂപയാണ് വാങ്ങുന്നത്. ഹൈദരാബാദിൽ 12 കോടി രൂപ വിലമതിക്കുന്ന ഫാം ഹൗസും ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ ആഡംബര കാറുകളും താരത്തിനുണ്ട്. അനുഷ്കയുടെ ആകെ ആസ്തി 133 കോടി രൂപയാണ്.
/indian-express-malayalam/media/media_files/samantha-hollywood-look-2.jpg)
സാമന്ത റൂത്ത് പ്രഭു
'സിറ്റാഡൽ: ഹണി ബണ്ണി' എന്ന വെബ് സീരീസിനായി 10 കോടി രൂപയാണ് സാമന്ത വാങ്ങിയത്. ഏകദേശം 100-110 കോടി രൂപയുടെ ആസ്തി സാമന്തയ്ക്കുണ്ട്. ബ്രാൻഡ് എൻഡോഴ്സ്മെന്റുകളിലൂടെയും സാമന്ത വലിയ തുക സമ്പാദിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us