ബാഹുബലി 2 വിനുശേഷം പ്രഭാസ്-അനുഷ്ക ഷെട്ടി ജോഡികളെ സാഹോയിലൂടെ വീണ്ടും കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് അനുഷ്ക സാഹോയിൽനിന്നും പിന്മാറിയത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് അനുസൃതമായി ശരീരവണ്ണം കുറയ്ക്കാൻ സാധിക്കാത്തതിനാലാണ് അനുഷ്ക ചിത്രത്തിൽനിന്നും പിന്മാറിയതെന്നായിരുന്നു വാർത്തകൾ. എന്നാൽ വണ്ണം മാത്രമല്ല മറ്റൊരു കാരണം കൊണ്ടു കൂടിയാണ് അനുഷ്ക സാഹോ വേണ്ടെന്ന് വച്ചതെന്നാണ് പുതിയ റിപ്പോർട്ട്.

സാഹോയ്ക്കുവേണ്ടി അനുഷ്ക കഠിന പരിശീലനത്തിനായിരുന്നു. ഇതിന്റെ ഫലമായി അനുഷ്കയുടെ വണ്ണം കുറയുകയും ചെയ്തു. പക്ഷേ വണ്ണത്തെക്കാൾ അനുഷ്കയെ അലട്ടിയത് മറ്റൊന്നാണ്. അനുഷ്ക കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ബോളിവുഡ്‌ലൈഫ് ഡോട്കോം റിപ്പോർട്ട് ചെയ്തു. ബാഹുബലി 2 വിലെ പ്രഭാസ്-അനുഷ്ക ജോഡിപ്പൊരുത്തം പ്രേക്ഷ ഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. സാഹോയിലും പ്രേക്ഷകർ ഇതു പ്രതീക്ഷിക്കും. അവർക്ക് ഇത് നൽകാൻ കഴിയുമോയെന്ന കാര്യത്തിൽ അനുഷ്കയ്ക്ക് ഉറപ്പുണ്ടായില്ല. ഇത് താരത്തെ സമ്മർദ്ദത്തിലാക്കി. ഒരു വശത്ത് ശരീരവണ്ണം കുറയ്ക്കാനുളള സമ്മർദ്ദവും മറ്റൊരു വശത്ത് മാനസിക സമ്മർദ്ദവും കൂടി ചേർന്നപ്പോഴാണ് സാഹോയിൽനിന്നും പിന്മാറാൻ അനുഷ്ക തീരുമാനിച്ചതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്.

അനുഷ്ക ഷെട്ടി പിന്മാറിയതോടെ ശ്രദ്ധ കപൂറിനെയാണ് സാഹോയിലെ നായികയായി തിരഞ്ഞെടുത്തത്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് സാഹോ പുറത്തിറങ്ങുക. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ലുക്കിലും ഭാവത്തിലും ബാഹുബലിയിൽനിന്നും തികച്ചും വ്യത്യസ്തനായ പ്രഭാസിനെയാണ് ടീസറിൽ കണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ