/indian-express-malayalam/media/media_files/uploads/2017/10/amitabh-bachan.jpg)
അയാന്‍ മുഖര്‍ജിയുടെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയില്‍ ആലിയ ഭട്ടും റണ്‍ബീര്‍ കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇരുവര്‍ക്കുമൊപ്പം ഇന്ത്യന്‍ സിനിമയുടെ ബിഗ്ബിയുമുണ്ടാകും ചിത്രത്തില്‍ എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവായ കരണ്‍ ജോഹര്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ഡ്രാമയായിരിക്കും.
A TRILOGY ...A FANTASY ADVENTURE....A LABOUR OF LOVE.....”BRAHMĀSTRA” pic.twitter.com/8yQ2Y0yWaD
— Karan Johar (@karanjohar) October 11, 2017
വേക്ക് അപ് സിദ്, യേ ജവാനി ഹേ ദിവാനി എന്നീ ചിത്രങ്ങള്‍ക്കു ശേഷം കരണ്‍ ജോഹറും റണ്‍ബീര്‍ കപൂറും കൈകോര്‍ക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ബ്രഹ്മാസ്ത്ര. ചിത്രത്തെക്കുറിച്ച് തനിക്ക് വളരെ ആകാംക്ഷയാണ് എന്ന് റൺബീർ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രം 2019 ആഗസ്റ്റ് 15ാം തിയതി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.