മലയാളത്തില്‍ പുതിയ സിനിമകളൊന്നും ഇപ്പോള്‍ ഏറ്റെടുത്തിട്ടില്ലെന്ന് നടി ഭാവന. ദുബായില്‍ സുഹൃത്തിന്റെ വസ്ത്രസ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു താരം.
ആദം ജോണിന് ശേഷം പുതിയ മലയാള ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും എന്നാല്‍ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകുമെന്നും ഭാവന പറഞ്ഞു. താനിപ്പോള്‍ സന്തോഷവതിയാണെന്നും നടി ഭാവന ദുബായില്‍ പ്രതികരിച്ചു. മലയാള സിനിമയില്‍ സജീവമാകുമോയെന്ന ചോദ്യത്തിന് നല്ല സിനിമകള്‍ കിട്ടിയാല്‍ ചെയ്യുമെന്നും നടി പ്രതികരിച്ചു.
പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന അവസാനമായി വേഷമിട്ട ചിത്രം. നവീന്‍ എന്ന കന്നഡ സിനിമ നിര്‍മാതാവുമായിട്ട് ഭാവനയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല.
വളരെ ലളിതമായിട്ടായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. ശേഷം വിവാഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിരുന്നില്ലെങ്കിലും 2018 ജനുവരിയില്‍ വിവാഹം ഉണ്ടായിരിക്കുമെന്നാണ് ഭാവന പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
കന്നഡ നിര്‍മാതാവായ നവീനുമായി ഏറെ കാലത്തെ പ്രണയമാണ് അടുത്ത വര്‍ഷം സാഫല്യമാവാന്‍ പോവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. ശേഷം നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.