നടൻ പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾക്ക് ഇപ്പോഴും ഒട്ടും കുറവില്ല. പ്രഭാസ് നടി അനുഷ്കയുമായി പ്രണയത്തിലാണെന്നും ഉടൻതന്നെ ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു ഇടയ്ക്കുണ്ടായിരുന്ന വാർത്തകൾ. ഇപ്പോഴിതാ വീണ്ടും പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുളള വാർത്തകളാണ് പുറത്തുവരുന്നത്. ഇത്തവണ പ്രഭാസിന്റെ വധു അനുഷ്കയല്ല, ഒരു വലിയ ബിസിനസുകാരന്റെ കൊച്ചുമകളാണ്.

Read More: ബാഹുബലിക്ക് വേണ്ടി പ്രഭാസ് നിരസിച്ചത് 6,000 വിവാഹാഭ്യര്‍ത്ഥനകള്‍; തെന്നിന്ത്യന്‍ സിനിമയിലെ ‘നാണം കുണുങ്ങി’യായ പ്രതിഭയെക്കുറിച്ച്

റാസി സിമന്റ്സിന്റെ ചെയർമാൻ ഭൂപതി രാജയുടെ കുടുംബത്തിൽനിന്നാണ് വധു. വിവാഹ ആലോനയുമായി ഭൂപതിയുടെ കുടുംബം പ്രഭാസിന്റെ കുടുംബവുമായി സംസാരിച്ചതായാണ് ഇന്ത്യ ഡോട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിൽ സംസാരം നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറത്തുവന്നിട്ടില്ല.

Read More: റാണ സഹോദരനെപ്പോലെ, സെക്സി പ്രഭാസ് തന്നെ; എല്ലാം തുറന്നുപറഞ്ഞ് അനുഷ്ക

ബാഹുബലി 2 പുറത്തിറങ്ങിയതിനുപിന്നാലെയാണ് അനുഷ്കയും പ്രഭാസും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നത്. ഒടുവിൽ ഇതിൽ അതൃപ്തി അറിയിച്ച് അനുഷ്ക മറുപടി പറയുകയും ചെയ്തു. താൻ ഒപ്പം അഭിനയിക്കുന്ന നടന്മാർക്കൊപ്പം തന്റെ പേരും ചേർത്ത് വാർത്തകൾ മെനയുന്നത് മാധ്യമങ്ങളുടെ ശീലമായി മാറിയിട്ടുണ്ടെന്നായിരുന്നു അനുഷ്കയുടെ പ്രതികരണം. ഇതോടെ അനുഷ്കയും പ്രഭാസും സുഹൃത്തുക്കൾ മാത്രമാണെന്നും ഇരുവർക്കും ഇടയിൽ പ്രണയമൊന്നുമില്ലെന്നും പാപ്പരാസികൾക്ക് മനസ്സിലായി.

ഇതൊക്കെയാണെങ്കിലും പ്രഭാസ്-അനുഷ്ക മികച്ച ജോഡികളാണ്. ഇരുവരുടെയും വിവാഹത്തെക്കുറിച്ചുളളതൊക്കെ ഗോസിപ്പുകളാണെങ്കിലും ഇടയ്ക്കൊക്കെ അത് സത്യമായിരുന്നെങ്കിലെന്ന് ആരാധകർ ആഗ്രഹിക്കാറുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ