കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ചയായ ഹാഷ്ടാക് ഫാഹിനൂറിന്റെ പുറകിൽ ഒളിച്ചിരുന്ന സർപ്രൈസ് പുറത്തുവന്നിരിക്കുകയാണ്. താരങ്ങളായ നൂറിൻ ഷെറീഫും ഫാഹിം സഫറും വിവാഹിതരാവുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നലെയായിരുന്നു. കൊല്ലം മലബാർ ഓഷ്യൻ റിസോർട്ടിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. താരങ്ങളായ അഹാന കൃഷ്ണ, രജിഷ വിജയൻ, വൈഷ്ണവി, ഗോപിക രമേഷ്, ഛായാഗ്രാഹകരായ നിമിഷ് രവി, ടോബിൻ തോമസ് എന്നിവരും പങ്കെടുത്തു.
സുഹൃത്തുക്കളുടെ വിശേഷദിവസത്തിൽ സർപ്രൈസായി ഒരു ഡാൻസ് വിരുന്നും അഹാനയും മറ്റുള്ളവരും ഒരുക്കിയിരുന്നു. അഹാനയ്ക്കും രജിഷയ്ക്കുമൊപ്പം ചുവടു വയ്ക്കുന്ന വധുവരന്മാരെ വീഡിയോയിൽ കാണാം. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ആരാധകരിലേക്കെത്തിയത്.
നൂറിനും ഫാഹിമും ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്നു. വർഷങ്ങൾ നീണ്ട സൗഹൃദം പ്രണയത്തിലേക്ക് വഴിവയ്ക്കുകയും ഒടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നെന്നും ഇരുവരും പറയുന്നു. ഉടൻ തന്നെ വിവാഹമുണ്ടാകുമെന്ന് നൂറിൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്ത 2017ൽ പുറത്തിറങ്ങിയ ‘ചങ്ക്സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ അവതരിപ്പിച്ചത്. പിന്നീട് ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിൽ ഗാദാ ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.ഒമർ ലുലു സംവിധാനം ചെയ്ത 2017ൽ പുറത്തിറങ്ങിയ ‘ചങ്ക്സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ അവതരിപ്പിച്ചത്. പിന്നീട് ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിൽ ഗാദാ ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.
മലയാളസിനിമയിൽ തിരക്കഥാകൃത്തും അഭിനേതാവുമായി ശ്രദ്ധ നേടുകയാണ് ഫാഹിം സഫർ. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതായിരുന്നു. പതിനെട്ടാം പടി, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളിലും ഫാഹിർ അഭിനയിച്ചിട്ടുണ്ട്.