സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തെ തുടര്‍ന്ന് വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്ന പശ്ചാത്തലത്തില്‍ ദീപിക പദുക്കോണിന് പിന്തുണയുമായി ബോളിവുഡ്. എന്നാല്‍, അവിടെയും വിയോജിപ്പുകള്‍ ഉയരുകയാണ്. അവര്‍ക്കൊപ്പം ചേരാനാവില്ലെന്നും ദീപികയ്ക്ക് പിന്തുണ നല്‍കില്ലെന്നും വ്യക്തമാക്കി കങ്കണ റണാവത്ത് രംഗത്തെത്തി.
ദീപികയ്ക്കുവേണ്ടി താരങ്ങള്‍ ഒന്നിച്ച് ഒപ്പിട്ട് ഒരു നിവേദനം നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നിവേദനത്തില്‍ താന്‍ ഒപ്പിടില്ലെന്ന് കങ്കണ ഉറപ്പിച്ചു പറഞ്ഞത്. നിവേദനവുമായി ചെന്നു കണ്ട ശബാന ആസ്മിയോടാണ് ഒപ്പിടാന്‍ തയ്യാറല്ലെന്നാണ് കങ്കണ പറഞ്ഞത്. ഒപ്പിടാന്‍ ശബാന നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാന്‍ കങ്കണ കൂട്ടാക്കിയില്ല. കങ്കണയുടെ ഈ നടപടി ശബാനയെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കങ്കണയും ദീപികയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സിനിമാ ലോകത്ത് പരസ്യമായ രഹസ്യമാണ്. ഹൃത്വിക് റോഷനുമായുണ്ടായ തര്‍ക്കത്തില്‍ ദീപിക തന്നെ പിന്തുണയ്ക്കാത്തതില്‍ കങ്കണയ്ക്ക് നീരസമുണ്ടായിരുന്നു. ഇതാണ് പത്മാവതി വിഷയത്തില്‍ ദീപികയെ പിന്തുണയ്ക്കാതിരുന്നതിന്റെ കാരണമെന്നാണ് കരുതുന്നത്.