ബോളിവുഡിലെ പ്രശസ്തരായ സെലിബ്രിറ്റികളുടെ മക്കളൊക്കെ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഗൃഹാതുരത്വം നിറയ്ക്കുന്ന പഴയകാല പരസ്യങ്ങളിലെ കുഞ്ഞുതാരങ്ങള്‍ ഇന്ന് എവിടെയാണ്? സിനിമാകൊട്ടകയിലും ടിവിയിലും ചിത്രം തുടങ്ങുന്നതിന് മുമ്പും ഇടവേളകളിലും വര്‍ഷങ്ങളോളം നിങ്ങള്‍ക്ക് മുമ്പിലെത്തിയ ഒരു പെണ്‍കുട്ടിയാണ് വിഷയം. പുകവലിക്കാരനായ പിതാവിന്റെ സുന്ദരിയായ മകളെ അത്ര പെട്ടെന്നൊന്നും നമുക്ക് മറക്കാനാവില്ല.

45 സെക്കന്റ് ദൈര്‍ഘ്യമുളള പുകവലി വിരുദ്ധ പരസ്യത്തില്‍ അഭിനയിച്ച ആ കുട്ടിയെ ഇന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 19 വയസ് കഴിഞ്ഞ സിമ്രാന്‍ നടേക്കര്‍ ആളാകെ മാറിപ്പോയി.

ഈ സാമൂഹ്യ അവബോധ പരസ്യം കൂടാതെ മറ്റ് ചില പരസ്യങ്ങളിലും സിമ്രാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡോമിനോസ്, വീഡിയോകോണ്‍, ക്ലിനിക് പ്ലസ്, ബാര്‍ബി ടോയ്സ് എന്നിവയുടെ പരസ്യങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലെ ചില ടെലിവിഷന്‍ പരമ്പരകളിലും സിമ്രാന്‍ വേഷമിട്ടു.

ആദിത്യ റോയ് കപൂര്‍ നായകനായ ദാവത്തെ ഇഷ്ഖ് എന്ന ചിത്രത്തിലും അഭിനയിച്ചു.

ഡിസ്നി ചാനലിന്റെ കോമഡി പരിപാടിയായ ‘ഓയേ ജാസി’യിലും പ്രത്യക്ഷപ്പെട്ടു. മിന്നി റോയ് എന്ന കഥാപാത്രമായാണ് ഇതില്‍ അഭിനയിച്ചത്. സാമൂഹ്യമാധ്യമങ്ങളിലും ഇന്ന് ഏറെ സജീവമായി സിമ്രാന്‍ ഇടപെടാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ