scorecardresearch
Latest News

Nna Thaan Case Kodu Movie Trolls: റോഡിലെ കുഴിയും കേസുമൊക്കെ ചേർന്ന് ചിരിപ്പൂരം ഒരുക്കുമ്പോൾ

Nna Thaan Case Kodu Movie Trolls: ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വൈറലാവുന്ന ട്രോളുകൾ

Nna Than Case Kodu, Nna Than Case Kodu OTT, Nna Than Case Kodu Movie OTT Release, Nna Than Case Kodu OTT platform, Nna Than Case Kodu OTT Release Disney + Hotstar

Nna Thaan Case Kodu Malayalam Movie Trolls: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു സോഷ്യോ- പൊളിറ്റക്കൽ ഡ്രാമയാണ് ചിത്രം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കുന്ന ദൃശ്യവിരുന്നാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും തുടർന്നുവന്ന ട്രോളുകളും ചിത്രത്തിന് ഏറെ ശ്രദ്ധ നേടികൊടുത്തവയാണ്. ‘തിയേറ്ററിലേക്കുള്ള റോഡിൽ കുഴിയുണ്ട്’ എന്ന പരസ്യവാചകമാണ് ഒരുപറ്റം ഇടതുസഹയാത്രികരെ ചൊടിപ്പിച്ചത്. ചിത്രം വിജയകരമായി ഒരാഴ്ച പിന്നിടുമ്പോൾ ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകൾ നിറയുകയാണ് സോഷ്യൽ മീഡിയയിൽ.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്.

ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റു ശ്രദ്ധേയ മുഖങ്ങൾ. ഒരുപറ്റം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nna thaan case kodu malayalam movie trolls