നിവിന്‍ പോളി നായകനാകുന്ന ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ‘പ്രേമ’ത്തില്‍ മേരിയുടെ കൂട്ടുകാരനായി അഭിനയിച്ച അല്‍ത്താഫ് സലിം ആണ് ചിത്രത്തിന്റെ സംവിധാനം. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം നിവിന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

മുകേഷ് മുരളീധരനാണ് ക്യാമറ. ഐശ്വര്യലക്ഷ്മി, അഹാന കൃഷ്ണ, ദിലീഷ് പോത്തന്‍,ലാല്‍, ശാന്തി കൃഷ്ണ, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സ്രിന്റ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ