‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. ‘എന്താവോ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ലണ്ടനിലാണ് ചിത്രീകരണം.

ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഒരു ഫാമിലി എന്റര്‍‌ടെയ്ന്മെന്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം നടി ശാന്തി കൃഷ്ണ അഭിനയിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

പ്രേമം സിനിമയിൽ അഭിനയിച്ച അൽത്താഫ് സാലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ. പ്രേമംത്തില്‍ അഭിനയിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ധിൻ , സിജു വിൽസൺ തുടങ്ങിയവരും ലാൽ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ