പേരുകൊണ്ടും നായകന്റെ ഗെറ്റപ്പുകൊണ്ടും ശ്രദ്ധനേടുന്ന ജയസൂര്യരഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന “ഞാന്‍ മേരിക്കുട്ടി”യുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ട്രാന്‍സ്വിമന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിലുടനീളം സ്ത്രീയുടെ രൂപഭാവത്തില്‍ ജയസൂര്യ തകര്‍ത്തഭിനയിച്ചിരിക്കുന്നു.

ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. മലയാള സിനിമയിലെ ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്. മേരിക്കുട്ടി ജൂണ്‍ 15ന് തിയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ