Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

‘റിച്ചി’ ഡിസംബര്‍ എട്ടിന് എത്തും; ട്രെയിലര്‍ പുറത്തുവന്നു

ഡിസംബർ എട്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്

നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം ‘റിച്ചി’യുടെ ട്രെയിലര്‍ പുറത്തുവന്നു. ഡിസംബർ എട്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നിവിനെ കൂടാതെ നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രക്ഷിത്ത് ഷെട്ടി തിരക്കഥ രചിച്ച ‘റിച്ചി’ സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്.

‘ഉല്‍ടവറാ കണ്ടെന്‍തെ’ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണിത്. നിവിന്‍ പോളി ചിത്രമായ ​’നേരം’ മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിവിന്‍ ചിത്രമായ ‘പ്രേമം’ തമിഴ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ടോളിവുഡിൽ തരംഗമായി മാറുകയും ചെയ്തു. മികച്ച വിജയങ്ങൾക്ക് ശേഷമാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രവുമായി നിവിൻ എത്തുന്നത്. കന്നഡ പതിപ്പിൽ രക്ഷിത്ത് ഷെട്ടിയാണ് റിച്ചി എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ എത്തിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nivin paulys richie trailer unveiled

Next Story
മുഖം തിരിച്ച് ബോളിവുഡും മോളിവുഡും: അന്ത്യനാളുകളില്‍ ‘പ്രിയ്യപ്പെട്ട വില്ലന്‍’ നേരിട്ടത് അവഗണന
The moderation of comments is automated and not cleared manually by malayalam.indianexpress.com