കൊച്ചി: നിവിൻ പോളിയുടെ പേഴ്സണൽ മേക്ക്പ്പ് മാൻ ഷാബു പുൽപ്പള്ളി(37) അപകടത്തിൽ മരിച്ചു. മരത്തിൽ നിന്നും വീണായിരുന്നു മരണം. എട്ട് വര്‍ഷമായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരനാണ്..
ക്രിസ്മസ് സ്റ്റാര്‍ കെട്ടാൻ വേണ്ടി മരത്തില്‍ കയറിയപ്പോള്‍ വീണതാണ് എന്നാണ് സൂചന. ഇന്റേണല്‍ ബ്ലീഡിംഗ് ഉണ്ടായ ഷാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമ മുതല്‍ നിവിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു. നിവിൻ പോളിയുടെ ഉറ്റ സുഹൃത്തുമായിരുന്നു. വയനാട് സ്വദേശിയാണ് മരിച്ച ഷാബു.
പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വേർപാടിൽ ദുഃഖമറിയിച്ച് നിരവധി സിനിമ താരങ്ങൾ രംഗത്തെത്തി.
ഷാബു ഏട്ടാ. ആ കടം വീട്ടാൻ എനിക്കായില്ല . മറന്നതല്ല. ഒരായിരം മാപ്പ് . ന്തിനാ ഏട്ടാ ഇങ്ങനെ പോയേ എന്നായിരുന്നു അജു വര്‍ഗീസ് എഴുതിയത്.
വിശ്വസിക്കാനാവുന്നില്ല.
അപ്രതീക്ഷിതമായ രണ്ട് വേർപാടുകൾ.രണ്ട് പുൽപള്ളിക്കർ നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു.
Rest In Peace
Shabu Pulpally Saji Perumbil ThomasPosted by Arjun Paul on Sunday, 20 December 2020
ഷാബു നീ ഞങ്ങളുടെ ഹൃദയം തകർത്തു കളഞ്ഞു എന്നാണ് ഗീതു മോഹൻദാസ് പോസ്റ്റിൽ കുറിച്ചത്.
Shabu , you just broke our hearts … RIP
Posted by Geetu Mohandas on Sunday, 20 December 2020
View this post on Instagram
Extremely saddened to hear the demise of #ShabuPulpally who was an integral part of Nivin! RIP
My thoughts and prayers are with your family….Posted by Unni Mukundan on Sunday, December 20, 2020
My heartfelt condolences to the family of Shabu Pulpalli on his untimely demise. I will always cherish the memories of…
Posted by Dulquer Salmaan on Sunday, 20 December 2020
“ഷാബു പുൽപ്പള്ളിയുടെ അകാല വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ബാംഗ്ലൂർ ഡെയ്സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ ഓർമ്മകൾ ഞാൻ എപ്പോഴും സ്നേഹത്തോടെ ഓർക്കും. ഈ ശ്രമകരമായ സമയത്തിലൂടെ കടന്നുപോകാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തിയുണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ഷൂട്ടിന്റെ സമയത്ത് ഞങ്ങളെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവർ വീട് വിട്ട് നമുക്കൊരു വീടൊരുക്കി കുടുംബമായി മാറുന്നു. നിവിൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് ചിന്തിക്കാൻ പോലുമാകില്ല. ഈ നഷ്ടം നികത്താനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും റിന്നയ്ക്കും സ്നേഹവും പ്രാർത്ഥനയും,” ദുൽഖർ സൽമാൻ കുറിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook