scorecardresearch

പ്രേമത്തിനു രണ്ടാം ഭാഗമോ?; നിവിന്റെ സെൽഫി ഏറ്റെടുത്ത് ആരാധകർ

സിജു വില്‍സന്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍, പ്രേമത്തിന്റെ​ അണിയറപ്രവർത്തകർ എന്നിവർക്ക് ഒപ്പമുള്ള നിവിന്റെ സെൽഫിയാണ് വൈറലാവുന്നത്

സിജു വില്‍സന്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍, പ്രേമത്തിന്റെ​ അണിയറപ്രവർത്തകർ എന്നിവർക്ക് ഒപ്പമുള്ള നിവിന്റെ സെൽഫിയാണ് വൈറലാവുന്നത്

author-image
Entertainment Desk
New Update
Nivin Pauly, Premam 2

മലയാള സിനിമയിൽ പുതിയ മാറ്റങ്ങൾക്ക് വരെ തുടക്കമിട്ട ചിത്രമായിരുന്നു നിവിൻ പോളി നായകനായി എത്തിയ പ്രേമം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റാവുകയും നിവിന്‍ പോളിയുടെ കരിയറില്‍ ഒരു മുതല്‍ക്കൂട്ടായി മാറുകയും ചെയ്തിരുന്നു.

Advertisment

മലർ മിസ്സ്, ജോർജ്, ശംഭു, കോയ, മേരി, സെലിൻ, ഗിരിരാജൻ കോഴി, വിമൽ സാർ തുടങ്ങിയ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ഏറെ ജനപ്രീതി നേടി. പ്രേമത്തിലെ ഡയലോഗുകളും പാട്ടുകളും ഡാന്‍സുമെല്ലാം ക്യാമ്പസുകള്‍ ഏറ്റെടുത്തിരുന്നു. സിനിമ മേഖലയിലേക്ക് ഒട്ടനവധി പ്രതിഭകള്‍ക്ക് അവസരമൊരുക്കാനും ' പ്രേമം' എന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിനു സാധിച്ചു.

നടന്‍ ഷറഫുദ്ദീന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. നിവിന്‍ പോളി, സിജു വില്‍സന്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍ എന്നിവരെയും ചിത്രത്തില്‍ കാണാം. ചിത്രത്തില്‍ കൂടെയുളള ബാക്കി ആളുകള്‍ പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആയിരുന്നെന്നാണ് വ്യക്തമാകുന്നത്. 'പ്രേമം' സിനിമയുടെ രണ്ടാം ഭാഗത്തിനുളള തയ്യാറെടുപ്പാണോ എന്ന സംശയം ആരാധകര്‍ ചോദിക്കുന്നുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനെ ചിത്രത്തില്‍ കാണാത്തതിന്റെ സങ്കടവും ആളുകള്‍ കമന്റില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

അന്‍വര്‍ റഷീദിന്റെ നിര്‍മ്മാണ കമ്പനിയാണ് ചിത്രം പുറത്തിറക്കിയത്. 4 കോടി ചെലവില്‍ നിര്‍മ്മിച്ച ചിത്രം 60 കോടി കളക്ഷന്‍ നേടിയിരുന്നു. ' പ്രേമ' ത്തിലെ നായികമാരായിരുന്ന അനുപമ പരമേശ്വരന്‍, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവർ ഇപ്പോള്‍ തെന്നിന്ത്യയുടെ പ്രിയ താരങ്ങളാണ്.

Advertisment
Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: