scorecardresearch

ശരീരഭാരം കുറച്ച് പുത്തൻ ലുക്കിൽ നിവിൻ; ഫോട്ടോ വൈറൽ

പുത്തൻ മേക്കോവർ ചിത്രങ്ങളുമായി ആരാധകരെ അമ്പരപ്പിച്ച് നിവിൻ

ശരീരഭാരം കുറച്ച് പുത്തൻ ലുക്കിൽ നിവിൻ; ഫോട്ടോ വൈറൽ

താരങ്ങളുടെ മേക്കോവർ ചിത്രങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയനായകൻ നിവിൻ പോളിയാണ് പുത്തൻ മേക്കോവർ ചിത്രങ്ങളുമായി ആരാധകരെ അമ്പരപ്പിക്കുന്നത്. ‘മൂത്തോൻ’ പോലുള്ള ചിത്രങ്ങൾക്കു വേണ്ടി നിവിൻ ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ശരീരഭാരം കുറച്ച്, പുത്തൻ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് നിവിൻ പോളി. ചുരുങ്ങിയ സമയം കൊണ്ടാണ് നിവിൻ പോളിയുടെ ഈ ബോഡി ട്രാൻസ്ഫർമേഷൻ എന്നതും ശ്രദ്ധേയമാണ്.

നിവിന്റെ സുഹൃത്തുക്കളും നടൻമാരുമായ അജു വർഗീസ്, ഭഗത് മാനുവൽ തുടങ്ങിയവർ ഈ ട്രാൻസ്ഫർമേഷൻ ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയില്‍ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

മഹാവീര്യർ, പടവെട്ട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളാണ് പോയവർഷം നിവിന്റേതായി തിയേറ്ററുകളിൽ എത്തിയത്. ചിത്രങ്ങൾ നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വിജയമായിരുന്നില്ല. രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ ആണ് റിലീസ് കാത്തിരിക്കുന്ന നിവിൻ ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nivin pauly weight loss transformation photos