സൈമ പുരസ്കാര വേദിയിൽ താരമായി നിവിൻ പോളി. 2019ലെ മികച്ച നടനുള്ള സൈമ ക്രിട്ടിക്സ് പുരസ്കാരം സ്വീകരിക്കാൻ എത്തിയ നിവിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്. മുടി നീട്ടിവളർത്തി, കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് ഇതുവരെ കാണാത്ത ലുക്കിലാണ് നിവിൻ വേദിയിലെത്തിയത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന് പുരസ്കാരം ലഭിച്ചത്.
രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട്, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ എന്നിവയാണ് നിവിൻ പോളിയുടെ പുറത്തുവരാനുള്ള ചിത്രങ്ങൾ.
Read more: കൈകോർത്ത് ശോഭനയും സുഹാസിനിയും, സൈമ രാവ് ആഘോഷമാക്കി കൂട്ടുകാർ