ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍നായിക തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. ‘ഹേ ജൂഡ്’ എന്ന നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരറാണി മലയാളക്കരയിലെത്തുക. ദേശീയ അവാര്‍ഡ് ജേതാവ് ശ്യാമപ്രസാദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഗോവയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

ചിത്രത്തിന്റെ പൂജയ്ക്കിടെ എടുത്ത ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മികച്ച കഥാപാത്രം ലഭിച്ചതുകൊണ്ടാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നതെന്ന് തൃഷ പറഞ്ഞു. ഗോവയ്ക്ക് പുറമെ മംഗളൂരുവും കൊച്ചിയും പ്രധാന ലൊക്കേഷനാണ്. മുകേഷ്, പ്രതാപ് പോത്തന്‍, ഉര്‍വശി തുടങ്ങിയവരും സിനിമയിലുണ്ട്. അങ്കമാലി ഡയറീസിലൂടെ ഛായാഗ്രഹണത്തില്‍ ശ്രദ്ധിക്കപ്പെട്ട ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ