നിവിന്‍ പോളി ശ്യാമപ്രസാദുമായി കൈകോര്‍ക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹേയ് ജൂഡ്. ചിത്രത്തില്‍ നിവിന്റെ നായകിയായി എത്തുന്നത് തമിഴകത്തിന്റെ പ്രിയനടി തൃഷയും. ‘ഇവിടെ’ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ് പ്രേക്ഷകര്‍ക്ക്.

സിനിമയില്‍ നിന്നും അതീവമനോഹരമായൊരു ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പൂക്കള്‍കൊണ്ട് അലങ്കരിച്ച കിരീടവും ചൂടി നിവിന്‍ പോളിയും തൃഷയും. സ്‌നേഹത്തോടെ നിവിനെ ചേര്‍ത്തു നിര്‍ത്തി കവിളില്‍ ചുംബിക്കുന്ന തൃഷ്. അടുത്തിടെയാണ് ഹേയ് ജൂഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ആകാശനീലയുടെ പശ്ചാത്തലത്തില്‍ തൃഷയുടെ സ്‌കൂട്ടറിനു പുറകിലിരിക്കുന്ന നിവിനെയാണ് ഫസ്റ്റ്‌ലുക്കില്‍ നമ്മള്‍ കണ്ടത്. രണ്ടു ചിത്രങ്ങളിലെയും ശ്യാമപ്രസാദ് ടച്ച് എടുത്തു പറയേണ്ടതാണ്.

#NIVINPAULY #NIVIN #heyjude

A post shared by Nivin Pauly (@nivinpauly.official) on

തീര്‍ത്തും വ്യത്യസ്ഥമായ കഥാപാത്രത്തെയാവും പുതിയ ചിത്രമായ ഹേയ് ജൂഡില്‍ നിവിന്‍ പോളി അവതരിപ്പിക്കുക. ടൈറ്റില്‍ കഥാപാത്രമായ ജൂഡ് ആയി എത്തുന്ന നിവിന്റെ നായിക തൃഷയാണ്. മലയാളത്തിലേക്ക് ആദ്യമായി കാല്‍ വെയ്ക്കുകയാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായ നായിക. ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാവും മലയാളത്തിലെ കന്നിയങ്കത്തില്‍ തൃഷ അവതരിപ്പിക്കുക.

Read More: ഹേയ് ജൂഡ്; ശ്യാമപ്രസാദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി

ബീറ്റില്‍സിന്റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന തന്റെ പ്രിയപ്പെട്ട ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ എന്ന് സംവിധായകന്‍ ശ്യാമപ്രസാദ്.

ഗോവയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിദ്ദീഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹേയ് ജൂഡ്’ നിര്‍മ്മിക്കുന്നത് അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍അറെ ബാനറില്‍ അനില്‍ അമ്പലക്കരയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ