മലയാളത്തിന്രെ യുവതാരം നിവിൻ പോളി നായകനായി എത്തുന്ന തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിവിന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. കന്നഡ ചിത്രമായ ‘ഉളിഡവരു കണ്ടാതെ’യുടെ റീമേക്കാണ് തമിഴിൽ ഒരുങ്ങുന്ന റിച്ചി.

തമിഴിലും മലയാളത്തിലുമായി ഒരുങ്ങിയ ‘റിച്ചി’ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് ‘റിച്ചി’ നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ