താരങ്ങളുടെ പഴയ ചിത്രങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. അതുപോലൊരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഈ ചിത്രത്തിൽ പക്ഷേ മലയാളസിനിമയിലെ രണ്ടു യുവനടന്മാരുണ്ട്. ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയും ഒന്നിച്ച് സിനിമ സ്വപ്നം കണ്ടും വളർന്ന രണ്ടു ചെറുപ്പക്കാർ- നിവിൻ പോളിയും സിജു വിത്സണും.
നിവിനും സിജു വിത്സണും സ്കൂൾകാലം മുതൽ സുഹൃത്തുക്കളാണ്, സംവിധായകൻ അൽഫോൺസ് പുത്രനും ഇവരുടെ ചങ്ങാതിയായിരുന്നു. ‘മലർവാടി ക്ലബ്ബ്’ എന്ന ചിത്രത്തിൽ നിവിൻ പോളി നായകനായപ്പോൾ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്തൊരു വേഷം ചെയ്ത് കൊണ്ട് സിജുവും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് അൽഫോൺസ് പുത്രന്റെ ‘നേരം’ എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായൊരു വേഷം സിജുവിനെ തേടിയെത്തുന്നത്. അൽഫോൺസിന്റെ ‘പ്രേമം’, വിനീത് ശ്രീനിവാസന്റെ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ തുടങ്ങിയ ചിത്രങ്ങളിലും ഈ സുഹൃത്തുക്കൾ ഒന്നിച്ചിരുന്നു.
Read more: അന്നുമിന്നും ഇവളെന്റെ ചങ്ക്, ഈ യുവനടിമാരെ മനസിലായോ?