‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെ നിവിൻ പോളിയും നസ്രിയയുമൊക്കെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയത്. 2014ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രം ആ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. പിന്നീട് ‘ഒരു മുത്തശ്ശി ഗഥ’, ‘സാറാസ്’, ‘2018’ തുടങ്ങിയ ചിത്രങ്ങൾ ജൂഡിന്റെ സംവിധാനത്തിൽ ഒരുങ്ങി. അതിൽ തന്നെ പ്രളയം പ്രമേയമാക്കി ജൂഡ് സംവിധാനം ചെയ്ത 2018, 50 കോടി പിന്നിട്ട് വിജയം കൊയ്യുകയാണ്. മെയ് 5 നു റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയാണ് മുന്നേറുന്നത്.
ജൂഡ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിവിൻ പോളിയ്‌ക്കൊപ്പമുള്ള ഒരു സെൽഫി ചിത്രമാണ് ഹിറ്റ് സംവിധായകൻ ഷെയർ ചെയ്തത്. അതിനിടയിൽ ജൂഡ് കുറിച്ച അടികുറിപ്പ് പ്രേക്ഷകരെ ആവേശത്തിലാക്കുകയാണ്. ‘Rolling soon with my brother’ എന്നാണ് ജൂഡ് കുറിച്ചത്.
നിവിൻ പോളിയും ജൂഡിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ‘വീണ്ടും ഒന്നിച്ച്,
ഇത്തവണ ഒരൊന്നൊന്നര പൊളി’ എന്നാണ് നിവിൻ കുറിച്ചത്. ഈയൊരു കോബിനേഷനിലുള്ള ചിത്രം പ്രേക്ഷകർ ഒരുപാട് നാളുകളായി കാത്തിരിക്കുകയായിരുന്നെന്നാണ് കമന്റ് ബോക്സിൽ നിന്ന് വ്യക്തമാകുന്നത്. അച്ചായോ ഈ കോബോയ്ക്കായി കാത്തിരിക്കുന്നു, കേറി വാ മോനേ, അത് പൊളിക്കും തുടങ്ങിയ ആരാധക കമന്റുകൾ നിറയുന്നുണ്ട്.
രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘തുറമുഖം’ ആണ് അവസാനമായി റിലീസിനെത്തിയ നിവിൻ പോളി ചിത്രം. ഒരുപാട് നിരൂപക പ്രശംസകൾ ചിത്രം സ്വന്തമാക്കിയിരുന്നു. വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘താര’ത്തിന്റെ തിരക്കിലാണിപ്പോൾ നിവിൻ.