Latest News

‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച അധ്യാപകർക്ക് നന്ദി’, കുട്ടിക്കാല ചിത്രവുമായി നിവിൻ

അധ്യാപക ദിനത്തിൽ സ്കൂൾ കാലഘട്ടത്തിൽ നിന്നുള്ള ചിത്രമാണ് നിവിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്

nivin pauly, നിവിൻ പോളി, Nivin Pauly childhood, Teachers Day, Nivin Pauly rinna, Nivin Pauly wife, Nivin Pauly Rinna wedding anniversary, nivin daughter, നിവിൻ പോളി മകൾ, rose treesa, റോസ് ട്രീസ, ie malayalam

ഇന്ന് അധ്യാപകദിനമാണ്. തങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയ, അക്ഷര വെളിച്ചം പകർന്നു നൽകിയ അധ്യാപകർക്ക് നന്ദി പറഞ്ഞും ആശംസകൾ അറിയിച്ചുമുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതിനിടയിൽ മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്.

അധ്യാപക ദിനത്തിൽ തന്നെ പഠിപ്പിച്ച അധ്യാപകർക്ക് നന്ദി പറഞ്ഞു കൊണ്ട് തന്റെ സ്കൂൾ കാലഘട്ടത്തിൽ നിന്നുള്ള ചിത്രമാണ് നിവിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. യൂണിഫോം ധരിച്ചു കൈ പുറകിൽ കെട്ടി നിൽക്കുന്ന നിവിനെയാണ് ചിത്രത്തിൽ കാണാനാവുക. “ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടും, ഹാപ്പി ടീച്ചേർസ് ഡേ” എന്ന് കുറിച്ചു കൊണ്ടാണ് നിവിന്റെ പോസ്റ്റ്.

Also read: ‘നീയില്ലായിരുന്നെങ്കിൽ ജീവിതം വളരെ മങ്ങിയതായേനെ’; അമാലിന് ജന്മദിനാശംസയുമായി നസ്രിയ

ഈ അടുത്തായിരുന്നു നിവിന്റെ പതിനൊന്നാം വിവാഹ വാർഷികം. “ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു,” എന്ന അടികുറിപ്പോടെ ഭാര്യ റിന്നയ്ക്ക് ഒപ്പമുള്ള ചിത്രം വിവാഹവാർഷിക ദിനത്തിൽ നിവിൻ പോസ്റ്റ് ചെയ്തിരുന്നു.

ഫിസാറ്റില്‍ എന്‍ജിനിയറിങ് പഠനത്തിനിടെ തുടങ്ങിയ പ്രണയമാണ് നിവിനും റിന്നയും തമ്മിൽ. 2010 ഓഗസ്റ്റ് 28 നാണ് ഇരുവരും വിവാഹിതരായത്. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ടു കുഞ്ഞുങ്ങളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

Also read: ഡെന്നിസ് എന്ന മനുഷ്യസ്നേഹിയുടെ 23 വർഷങ്ങൾ; ‘ബെത്ലഹേമിലെ വേനൽ’ ഓർത്ത് സുരേഷ് ഗോപി

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നിവിൻ വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ടാണ് മലയാളസിനിമയിലെ ശ്രദ്ധേയ താരമായി ഉയർന്നത്. തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ എന്നിവയെല്ലാം ഏറെ ജനപ്രീതി നേടിയ നിവിൻ ചിത്രങ്ങളാണ്.

‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടാൻ നിവിനെ സഹായിച്ചു. തുറമുഖം, പടവെട്ട്, ബിസ്മി സ്പെഷൽ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിൻ ചിത്രങ്ങൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nivin pauly shares his childhood pic in school uniform on teachers day

Next Story
പല വിധത്തിൽ വായിക്കാം; പക്ഷേ അർത്ഥം ഒന്നേയുള്ളൂ; മകന്റെ പേരിനെക്കുറിച്ച് മേഘ്ന-വീഡിയോmeghana raj, meghana raj baby, meghana raj blessed with a baby boy, meghana raj baby photo, chiranjeevi sarja, ചിരഞ്ജീവി സർജ, chiranjeevi, arjun sarja, chiru sarja, മേഘ്ന രാജ്, dhruva sarja, chiranjeevi sarja wife, shakti prasad, chiranjeevi sarja death, kishore sarja, chiranjeevi sarja father, ചിരഞ്ജീവി സർജ മരണം, meghna raj, shakthi prasad, sundar raj, meghana raj age, arjun sarja family, kannada actor chiranjeevi sarja, chiranjeevi sarja family, chiranjeevi sarja age, chiranjivi sarja, dhruva sarja wife, druvasarja, meghana raj parents, yash, dhruva sarja age, ഐഇ മലയാളം, ie malayalam, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com