/indian-express-malayalam/media/media_files/uploads/2023/10/Nivin-Pauly-Pharma-OTT.jpg)
ഒടിടി വെബ് സീരീസുമായി നിവിൻ പോളി
Pharma OTT: കരിയറിലെ ആദ്യ ഒടിടി വെബ് സീരിസുമായി നിവിൻ പോളി. ഫാർമ എന്നു പേരിട്ടിരിക്കുന്ന ഈ സീരിസ് സംവിധാനം ചെയ്യുന്നത് സംവിധായകൻ പി ആർ അരുൺ ആണ്. ഡിസ്നി+ഹോട്ട്സ്റ്റാറിലാണ് ഫാർമ സ്ട്രീം ചെയ്യുക. സംവിധായകൻ തന്നെയാണ് ഈ ബിഗ് ബജറ്റ് വെബ് സീരീസിന്റെ തിരക്കഥയും ഒരുക്കുന്നത്.
"ഫാർമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പറയപ്പെടേണ്ട ഒരു കഥയാണിത്," നിവിൻ പോളി പറഞ്ഞു.
" നൂറുകണക്കിന് യഥാർത്ഥ കഥകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് 'ഫാർമ', എന്റെ ജീവിതത്തോടും ഹൃദയത്തോടും ചേർന്നുനിൽക്കുന്ന കഥയാണിത്," പി ആർ അരുൺ പറയുന്നു. പ്രശസ്ത ഹിന്ദി നടൻ രജിത് കപൂർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ദശാബ്ദത്തിന് ശേഷമുള്ള താരത്തിന്റെ മടങ്ങിവരവാകും ഇത്.
" അഗ്നിസാക്ഷിയിലെ എന്റെ വേഷത്തിന് 25 വർഷം തികയുമ്പേൾ 'ഫാർമ'യുടെ ഭാഗമായതിൽ ആവേശമുണ്ട് . ആകാംഷയോടെയാണ് പി ആർ അരുണിനും ടീമിനും ഒപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നത്. നിർമ്മാതാക്കളെയും അവരുടെ കഴിവിനെയും ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു," രജിത് കപൂർ പറഞ്ഞു.
നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മൂവീ മിൽസിന്റെ ബാനറിൽ കൃഷ്ണൻസേതുകുമാർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാർമ്മയ്ക്ക് സംഗീതം ഒരുക്കുന്നത്. അബിനന്ദൻരാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us