/indian-express-malayalam/media/media_files/2026/01/11/sarvam-maya-premalu-2026-01-11-15-37-28.jpg)
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'പ്രേമലു'വിന്റെ റെക്കോർഡ് തകർത്ത് നിവിൻ പോളിയുടെ 'സർവ്വം മായ'. വെറും 17 ദിവസങ്ങൾ കൊണ്ട് പ്രേമലുവിന്റെ കേരളത്തിലെ ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടന്നു. 16 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 122.15 കോടി രൂപ ഗ്രോസ് നേടിയ ചിത്രം 17-ാം ദിവസം 125 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.
നസ്ലെൻ-മമിത ചിത്രം പ്രേമലു കേരളത്തിൽ നിന്ന് ഏകദേശം 62.75 കോടി രൂപയായിരുന്നു നേടിയത്. എന്നാൽ 17-ാം ദിവസം സർവ്വം മായ കേരള ബോക്സ് ഓഫീസിൽ 65 കോടി എന്ന നാഴികക്കല്ല് തൊടാനൊരുങ്ങുകയാണ്.
Also Read: നിവിനും അജുവിനും പകരം മോഹൻലാലും ശ്രീനിവാസനും, ഡെലൂലുവായി ശോഭന
നിവിൻ പോളിയുടെ തിരിച്ചുവരവ്
കുറച്ചുകാലമായി നിവിൻ പോളിക്ക് ബോക്സ് ഓഫീസിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾക്ക് ഈ ചിത്രം അന്ത്യം കുറിച്ചു. 'ക്ലാസിക് നിവിൻ' എന്ന് ആരാധകർ വിളിക്കുന്ന ആ പഴയ ഊർജ്ജസ്വലത ഈ സിനിമയിൽ പ്രകടമാണെന്നാണ് റിപ്പോർട്ടുകൾ.
Also Read: ആട് 3 മാർച്ച് 19ന് എത്തും; ഷൂട്ടിംഗ് പൂർത്തിയായ സന്തോഷം പങ്കിട്ട് സംവിധായകൻ
അഖിൽ സത്യൻ ഒരുക്കിയ ഈ ഹൊറർ-കോമഡി വിരുന്നിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തതാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ.
Also Read: അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി
ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ.
Also Read: ഉണ്ണിയും ഗാഥയും മുതൽ മലരും ജോർജും വരെ; മലയാളി കാത്തിരുന്ന കല്യാണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us