കേരളത്തിൽ മാത്രമല്ല പുറത്തും വൻ റിലീസിങ്ങിനൊരുങ്ങുകയാണ് നിവിൻ പോളിയുടെ സഖാവ്. കേരളത്തിൽ നൂറിലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അതോടൊപ്പം തന്നെ കേരളത്തിനു പുറത്തും നൂറോളം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യും. ബെംഗളൂരു, മൈസൂർ, മാംഗളൂരു, മണിപ്പാൽ, ചെന്നൈ, കോയമ്പത്തൂർ, മുംബൈ, പുണെ, ഗോവ, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. നിവിന്റെ ഒരു ചിത്രം കേരളത്തിനകത്തും പുറത്തും ഇത്രയധികം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത് ഇതാദ്യമായിരിക്കും. ടിക്കറ്റുകളുടെ റിസർവേഷൻ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്.
sakhavu, nivin pauly

ഒരു വർഷത്തിനുശേഷമാണ് നിവിൻ പോളി നായകനായി ഒരു ചിത്രം എത്തുന്നതെന്ന പ്രത്യേകതയും സഖാവിനുണ്ട്. ജേക്കബിന്റെ സ്വർഗരാജ്യമായിരുന്നു നിവിൻ നായകനായ അവസാന ചിത്രം. ഈ വർഷത്തെ നിവിന്റെ ആദ്യ ചിത്രം കൂടിയാണ് സഖാവ്. സിദ്ധാർഥ് ശിവയാണ് സഖാവിന്റെ സംവിധായകൻ.
sakhavu, nivin pauly

യുവ രാഷ്ട്രീയക്കാരനായ സഖാവ് കൃഷ്‌ണകുമാറായാണ് നിവിൻ ചിത്രത്തിലെത്തുന്നത്. ഐശ്വര്യ രാജേഷാണ് നായിക. ജോമോന്റെ സുവിശേഷങ്ങളിലൂടെ ദുൽഖറിന്റെ നായികയായി മലയാളത്തിൽ എത്തിയ ഐശ്വര്യയുടെ മോളിവുഡിലെ രണ്ടാമത്തെ ചിത്രമാണ് സഖാവ്. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും സഖാവിൽ അഭിനയിക്കുന്നുണ്ട്. ശ്രീനിവാസൻ, അപർണ ഗോപിനാഥ്, മണിയൻപിള്ള രാജു, ജോജോ, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ