നടൻ നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രം ‘സഖാവ് ‘ വിഷുവിന് തീയറ്ററുകളിലെത്തും. ഏപ്രിൽ 15ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ജേക്കബിന്റെ സ്വർഗരാജ്യത്തിനു ശേഷം നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് സഖാവ്. സിദ്ധാർഥ് ശിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് നായിക. ജോമോന്റെ സുവിശേഷങ്ങളിലൂടെ ദുൽഖറിന്റെ നായികയായി മലയാളത്തിൽ എത്തിയ ഐശ്വര്യയുടെ മോളിവുഡിലെ രണ്ടാം ചിത്രമാകും സഖാവ്.
nivin pauly, sakhavu

ഒരു യുവ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്. ഇതിനായി നിവിന്റെ താടിയും മുടിയും വളർത്തിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഫെബ്രുവരിയിലാണ് സഖാവിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞത്. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് സഖാവിന്റെ നിമാണം നിവഹിക്കുന്നത്.

കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും സഖാവിൽ അഭിനയിക്കുന്നുണ്ട്. അഭിനയിക്കുന്നു. ശ്രീനിവാസൻ, അപർണ ഗോപിനാഥ്, മണിയൻപിള്ള രാജു, ജോജോ, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങൾ. ജോർജ് വില്യംസാണ് സഖാവിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പ്രശാന്ത് പിളളയാണ്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്‌ത തമിഴ് ചിത്രത്തിലും നിവിൻ അഭിനയിച്ചിരുന്നു. ഗണേഷ് രാജ് സംവിധാനം ചെയ്‌ത ആനന്ദം എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ നിവിൻ എത്തിയിരുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്‌ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, റിച്ചി എന്ന തമിഴ് ചിത്രവും നിവിന്റെ പുറത്തിറങ്ങാനുണ്ട്.
nivin pauly, sakhavu

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ