scorecardresearch

പതിനൊന്നാം വിവാഹവാർഷിക നിറവിൽ നിവിനും റിന്നയും; ആശംസകളുമായി കൂട്ടുകാർ

കോളേജ് കാലം മുതൽ നിവിനൊപ്പമുള്ള കൂട്ടുകാരിയാണ് റിന്ന

കോളേജ് കാലം മുതൽ നിവിനൊപ്പമുള്ള കൂട്ടുകാരിയാണ് റിന്ന

author-image
Entertainment Desk
New Update
nivin pauly, നിവിൻ പോളി, Nivin Pauly rinna, Nivin Pauly wife, Nivin Pauly Rinna wedding anniversary

കോളേജ് കാലം മുതൽ നിവിനൊപ്പമുള്ള കൂട്ടുകാരിയാണ് റിന്ന ജോയ്. ഇപ്പോഴിതാ, പതിനൊന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ് നിവിൻ പോളിയും ഭാര്യ റിന്നയും. "ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു," എന്നാണ് റിന്നയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ട് നിവിൻ കുറിക്കുന്നത്.

Advertisment

ഫർഹാൻ ഫാസിൽ, ഗ്രേസ് ആന്റണി എന്നിവരും നിവിനും റിന്നയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.

ഫിസാറ്റില്‍ എന്‍ജിനിയറിങ് പഠനത്തിനിടെ തുടങ്ങിയ പ്രണയമാണ് നിവിനും റിന്നയും തമ്മിൽ. 2010 ഓഗസ്റ്റ് 28 നാണ് ഇരുവരും വിവാഹിതരായത്. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ടു കുഞ്ഞുങ്ങളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

Advertisment

Read more: ആൾക്കൂട്ടത്തിനിടയിൽ സുഹൃത്തിനെ കണ്ടു; ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് നിവിൻ പോളി

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നിവിൻ വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ടാണ് മലയാളസിനിമയിലെ ശ്രദ്ധേയ താരമായി ഉയർന്നത്. തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ എന്നിവയെല്ലാം ഏറെ ജനപ്രീതി നേടിയ നിവിൻ ചിത്രങ്ങളാണ്.

'മൂത്തോൻ' എന്ന ചിത്രത്തിലെ അഭിനയം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടാൻ നിവിനെ സഹായിച്ചു. തുറമുഖം, പടവെട്ട്, ബിസ്മി സ്പെഷൽ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിൻ ചിത്രങ്ങൾ.

Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: