റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷൻ തിരക്കിലാണ് നിവിൻ പോളിയും സംഘവും. പ്രമോഷന്റെ ഭാഗമായി സ്കൂളുകളും കോളേജുകളുമൊക്കെ സന്ദർശിക്കുന്ന തിരക്കിലാണ് നിവിൻ. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലെത്തിയ നിവിനോട് പാട്ടുപാടാമോ എന്നായിരുന്നു ഒരു ആരാധിക ആവശ്യപ്പെട്ടത്. മുന്‍പ് എവിടെയും പാട്ട് പാടാന്‍ തയ്യാറാകാത്ത നിവിന്‍ പോളിയോട് ഇപ്പോഴെങ്കിലും ഒരു പാട്ട് പാടാമോ എന്നായിരുന്നു ആരാധികയുടെ ചോദ്യം.
“എല്ലാവരുടേയും കൂടെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കുമ്പോള്‍ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമമല്ലേ,” എന്നായിരുന്നു നിവിന്റെ മറുചോദ്യം. നിവിന്റെ മറുപടിയെ കരഘോഷത്തോടെയാണ് വിദ്യാർത്ഥികൾ വരവേറ്റത്. അതേസമയം, പാടാന്‍ പറഞ്ഞ ആരാധികയെ സ്റ്റേജില്‍ വിളിച്ചുവരുത്തിയ നിവിന്‍ പോളി ഒരു റോസാപ്പൂ സമ്മാനമായി നല്‍കുകയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പക്കാ കോമഡി ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്.
അസ്ലം കെ പുരയില്‍ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ഒരുക്കിയിരിക്കുന്നു. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്‍, മേക്കപ്പ്- സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍- ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ്, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ഓഡിയോഗ്രാഫി- രാജകൃഷ്ണന്‍ എം ആര്‍, ആക്ഷന്‍- അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍- വിഷ്ണു ദേവ.