/indian-express-malayalam/media/media_files/2026/01/07/nivin-pauly-panorama-studios-2026-01-07-16-14-24.jpg)
ഫൊട്ടോ: ഇൻസ്റ്റഗ്രാം
നിവിൻ പോളിയുമായി പ്രമുഖ നിർമ്മാണ കമ്പനി പനോരമ സ്റ്റുഡിയോസ് നൂറു കോടി രൂപയുടെ ബൃഹത്തായ മൾട്ടി-ഫിലിം കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നു. ഒരു മലയാള നടനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു വമ്പൻ കരാർ ലഭിക്കുന്നത് ഇതാദ്യമായാണ്. ഒന്നിലധികം ചിത്രങ്ങൾ ഉൾപ്പെടുന്ന ഈ കരാറിലൂടെ സാങ്കേതികമായും ഗുണനിലവാരത്തിലും മികച്ച നിലവാരം പുലർത്തുന്ന വിപുലമായ പ്രോജക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
പനോരമ സ്റ്റുഡിയോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.
നിവിൻ പോളിയുടെ അഭിനയമികവും വലിയ ബഡ്ജറ്റും ഒത്തുചേരുമ്പോൾ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പാണെന്ന് ആരാധകർ പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
Also Read: ഖിഡ്കി ഗാവ് നായിക ഭാനു പ്രിയംവദ വിവാഹിതയാവുന്നു; ചിത്രങ്ങൾ
മലയാള സിനിമയിലെ 'ചോക്ലേറ്റ് ഹീറോ' ഇമേജിൽ നിന്ന് കരുത്തുറ്റ പ്രകടനങ്ങളിലൂടെ ജനപ്രിയ താരമായി വളർന്ന നടനാണ് നിവിൻ പോളി. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും പ്രിയങ്കരനായി മാറാൻ നിവിൻ പോളിക്ക് സാധിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'മലർവാടി ആർട്സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിവിൻ, ഇന്ന് മലയാള സിനിമയുടെ ബിസിനസ് മൂല്യം ആഗോളതലത്തിൽ ഉയർത്തുന്ന മുൻനിര താരങ്ങളിൽ ഒരാളാണ്.
നിവിൻ പോളിയുടെ കരിയറിൽ വഴിത്തിരിവായത് 'തട്ടത്തിൻ മറയത്ത്' എന്ന ചിത്രമായിരുന്നു. വിനോദ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രണയസങ്കൽപ്പങ്ങൾക്ക് പുതിയൊരു ഭാവം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. തുടർന്ന് പുറത്തിറങ്ങിയ 'പ്രേമം' എന്ന ചിത്രം മലയാളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും വലിയ തരംഗമായി മാറി.
Also Read: ജനനായകനു വേണ്ടി ഇവർ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?
Also Read: ജനനായകനിൽ വിജയ് പ്രതിഫലമായി വാങ്ങുന്നത് 220 കോടി, മമിതയുടെ പ്രതിഫലം എത്രയെന്നറിയാമോ?
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സർവ്വം മായ'. തിയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലീസായി പത്താം ദിവസം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് 'സർവ്വം മായ'. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽകിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 53 കോടി രൂപയും വിദേശ ബോക്‌സ് ഓഫീസിൽ 47 കോടി രൂപയും സ്വന്തമാക്കിയാണ് ചിത്രം 100 കോടിയെന്ന സുവർണ നേട്ടത്തിലെത്തിയിരിക്കുന്നത്.
താരപ്പകിട്ടിനൊപ്പം തന്നെ നിർമ്മാണ രംഗത്തും നിവിൻ തന്റെ സാന്നിധ്യം അറിയിച്ചു. 'പോളി ജൂനിയർ പിക്ചേഴ്സ്' എന്ന ബാനറിലൂടെ മികച്ച സിനിമകൾ നിർമിക്കാനും നിവിന് സാധിക്കുന്നുണ്ട്.
Read More: "വിമർശിക്കുന്നവരെ ഞാൻ ഗൗനിക്കുന്നില്ല": വിവാദങ്ങൾക്ക് മറുപടിയുമായി സുധാ ചന്ദ്രൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us