Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

‘ദൃശ്യ’ത്തിനും മുകളിൽ പോകും ‘പ്രേമം’ എന്ന് അൽഫോൺസ് നിരന്തരം പറഞ്ഞു: നിവിൻ പോളി

കഥയും തിരക്കഥയും പൂർത്തിയാകുന്നതിനുമുമ്പ്‌, ആരൊക്കെ ഏതൊക്കെ വേഷത്തിലെത്തുമെന്ന് തീരുമാനിക്കുന്നതിനുമുമ്പാണ് അൽഫോൺസിന്റെ ഇത്തരത്തിലുള്ള ഡയലോഗ്. പക്ഷേ അൽഫോൺസ് അത് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു

Premam movie, Nivin Pauly, Sai Pallavi, Anupama Parameswaran, Alphonse Puthran, പ്രേമം, സായ് പല്ലവി, നിവിൻ പോളി, അൽഫോൺസ് പുത്രൻ, അനുപമ പരമേശ്വരൻ, പ്രേമം മലർ, മലർ മിസ്സ്, Malar miss, Sai pallavi premam, Premam photos

പ്രേമം, പ്രണയം, ഇഷ്ക്- പല പേരുകളിൽ വിളിക്കപ്പെടുമ്പോഴും ഏതു മനുഷ്യനും മനസ്സിലാകുന്ന സാർവ്വലൗകികമായൊരു വികാരമാണത്. എത്ര പറഞ്ഞാലും മടുക്കാത്ത ഒരു വികാരവും പ്രണയമാവാം. അതുതന്നെയാവാം സിനിമകളിലും സാഹിത്യത്തിലുമെല്ലാം വീണ്ടും വീണ്ടും പ്രണയം വിഷയമാവുന്നത്. മലയാളസിനിമയിലും ഏറ്റവും കൂടുതൽ പറയപ്പെട്ട വിഷയങ്ങളിലൊന്നാണ് പ്രണയമെന്നത്.

മലയാള സിനിമയുടെ തുടക്കകാലം മുതല്‍ പലരും പല വട്ടം, പലതരത്തില്‍ അഭ്രപാളികളില്‍ പ്രമേയവത്കരിക്കാന്‍ ശ്രമിച്ച വിഷയമാണ് പ്രേമം. മലയാളസിനിമയെ സുവർണലിപികളിൽ രേഖപ്പെടുത്തിയ ‘ചെമ്മീൻ’ മുതലുള്ള ചിത്രങ്ങൾ എടുത്തു പരിശോധിച്ചാൽ പ്രണയമെന്ന വികാരത്തെ അഭിസംബോധന ചെയ്യാതെ പോയ ചിത്രങ്ങൾ വിരളമാണെന്നു മനസ്സിലാവും.

Read More: ഈ ചങ്ങാതിക്കൂട്ടത്തിൽ മലയാളത്തിന്റെ രണ്ട് യുവനടന്മാരും, ആരെന്ന് മനസിലായോ?

ഒട്ടും പുതുമയില്ലാത്ത ‘പ്രണയ’മെന്ന വിഷയം തന്നെയായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ അഞ്ച് വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ‘പ്രേമം’ എന്ന ചിത്രവും അഡ്രസ് ചെയ്തത്. പക്ഷേ മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തി കുറിക്കുകയെന്നതായിരുന്നു ആ ചിത്രത്തിന്റെ നിയോഗം. അതുവരെയുള്ള കളക്ഷൻ റെക്കോർഡുകളെ ഒക്കെ മാറ്റി എഴുതി ചിത്രം കുതിച്ചു.

പ്രേമത്തിന് മുൻപ് വരെ മലയാളത്തിൽ ഏറ്റവുമധികം കലക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതി മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യമായിരുന്നു. എന്നാൽ അതിനു മുകളിൽ പ്രേമം പോകണം എന്ന് അൽഫോൺസിന് നിർബന്ധമായിരുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പോളിയാണ് ഇക്കാര്യം പറയുന്നത്.

“ആലുവയിലൊരു വീടെടുത്ത് അവിടെ വെച്ചാണ് പ്രേമത്തിന്റെ ചർച്ചകളെല്ലാം പുരോഗമിച്ചത്. ഏതാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയിട്ടുള്ള സിനിമയെന്ന അൽഫോൺസ് ചോദിച്ചു. അന്ന് ദൃശ്യമായിരുന്നു മുൻപന്തിയിൽ. ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചുതന്നെ ദൃശ്യമെന്ന് എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അൽഫോൺസ് പറഞ്ഞത് നമ്മുടെ സിനിമ അതിനുമുകളിൽ പോകുമെന്നാണ്. അതുകേട്ട ഞാനുൾപ്പെടെയെല്ലാവരും അന്ന് മിഴിച്ചിരുന്നത് ഇന്നും ഓർമയിലുണ്ട്. കഥയും തിരക്കഥയും പൂർത്തിയാകുന്നതിനുമുമ്പ്‌, ആരൊക്കെ ഏതൊക്കെ വേഷത്തിലെത്തുമെന്ന് തീരുമാനിക്കുന്നതിനുമുമ്പാണ് അൽഫോൺസിന്റെ ഇത്തരത്തിലുള്ള ഡയലോഗ്. പക്ഷേ അൽഫോൺസ് അത് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സ്ഥിരമായി കേട്ടുകേട്ട് ഞങ്ങളുടെ ഉള്ളിലും അതു കയറിക്കൂടി. വലിയ വിജയം നേടാൻപോകുന്ന ഒരുസിനിമയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന തോന്നൽ, ചിത്രീകരണം നടക്കുമ്പോൾത്തന്നെ ഉള്ളിലുറച്ചിരുന്നു,” നിവിന്റെ വാക്കുകൾ ഇങ്ങനെ.

Read More: മലർ മിസ്സും ജോർജും തരംഗമായിട്ട് നാലു വർഷം; ‘പ്രേമം’ ഓർമ്മകളിൽ നിവിൻ പോളി

ഒരാളുടെ ജീവിതത്തില്‍ മൂന്നു കാലഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയമാണ് പ്രേമത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ തന്റെ തന്നെ പേരുള്ള മറ്റൊരു പയ്യൻ തട്ടിയെടുക്കുന്നതിനു സാക്ഷിയാവുകയാണ് ജോർജ് എന്ന ചെറുപ്പക്കാരൻ. പിന്നീട് ഡിഗ്രി അവസാന വർഷം കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി വരുന്ന അധ്യാപികയോടായി ആ ചെറുപ്പക്കാരന്റെ പ്രണയം. എന്നാൽ അതും നഷ്ടപ്രണയമായി മാറുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മുപ്പതാം വയസില്‍ ആദ്യത്തെ പ്രണയിനി മേരിയുടെ അനിയത്തിയുമായുളള പ്രണയം പൂവണിയുന്നു. വളരെ സാധാരണമായ, അധികം പ്രത്യേകതകളോ കഥയുടെ കരുത്തോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു വിഷയമായിരുന്നിട്ടും ‘പ്രേമം’ നേടിയ വിജയം അമ്പരപ്പിക്കുന്നതായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nivin pauly on alphonse puthrens premam

Next Story
ഐശ്വര്യ റായ്, ജയ ബച്ചന്‍ എന്നിവരുടെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ടുകള്‍Amitabh Bachchan, Abhishek Bachchan, Big B, Coronavirus, COVID-19, aishwarya rai bachchan, Jaya Bachchan, Aaradhya Bachchan, Aishwarya Rai, ഐശ്വര്യ റായ് കോവിഡ്, Jaya Bachan Covid, ജയ ബച്ചൻ കോവിഡ്, Amitabh Bachchan, Amitabh Bachchan hospitalised, Amitabh, Amitabh Bachchan hospital, Amitabh hospital, Amitabh Bachchan news, Amitabh Bachchan latest, അമിതാഭ് ബച്ചന് കോവിഡ്, അമിതാഭ് ബച്ചൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com