നിവിന്‍ പോളിയുടെ ഓണച്ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. നവാഗതനായ അല്‍ത്താഫ് സലീം ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള രസകരമായ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണകുമാര്‍, ലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം ശാന്തികൃഷ്ണ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം നിവിന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ