നിവിൻ പോളി നായകനായി എത്തുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും. നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം.

നിവിൻ പോളിയെകൂടാതെ ലാൽ, ശ്രന്ദ, ശാന്തി കൃഷ്ണ, വിൽസൻ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ