/indian-express-malayalam/media/media_files/uploads/2019/08/Nivin-Nayans.jpg)
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ലവ് ആക്ഷൻ ഡ്രാമ'യുടെ ടീസറിന് യൂട്യൂബിൽ വൻ വരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ഇരുപത് ലക്ഷം ആളുകളാണ് ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ കണ്ടിരിക്കുന്നത്. ടീസർ റിലീസ് ചെയ്ത് ആദ്യ 10 മണിക്കൂറിനുള്ളിൽ തന്നെ 10 ലക്ഷം പേർ കണ്ടിരുന്നു. നിവിൻ പോളിയും നയൻ താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലെത്തുന്നത്. ഒരു ഫെസ്റ്റിവൽ മൂഡുള്ള ചിത്രമാണ് 'ലവ് ആക്ഷൻ ഡ്രാമ' എന്നാണ് ടീസർ നൽകുന്ന സൂചന
Read More: നയന്‍താരയും നിവിന്‍ പോളിയും ഒന്നിച്ച 'ലൗവ് ആക്ഷന്‍ ഡ്രാമ'യുടെ ടീസര്‍ പുറത്തിറക്കി
ധ്യാൻ ശ്രീനിവാസൻ കഥയൊരുക്കി സംവിധാനം നിർവഹിച്ച 'ലവ് ആക്ഷൻ ഡ്രാമ'യിൽ വിനീത് ശ്രീനിവാസൻ, അജു വർഗ്ഗീസ്, ശ്രീനിവാസൻ, ബേസിൽ ജോസഫ്, മല്ലിക സുകുമാരൻ, ഭഗത് മാനുവൽ, ദീപക് പറമ്പോൾ എന്നിവരും അഭിനയിക്കുന്നുണ്ട്. മലർവാടി താരങ്ങൾക്കൊപ്പം ഉർവ്വശിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ലവ് ആക്ഷൻ ഡ്രാമ’. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലർവാടിയിലെ ആ പഴയ കൂട്ടുകാർ വീണ്ടുമൊന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങനെ വിനീത് ശ്രീനിവാസന്റെ കന്നി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചവർ അനിയന്റെ ആദ്യചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുകയാണ്.
ഷാൻ റഹ്മാന്റെയാണ് സംഗീതവും പശ്ചാത്തല സംഗീതവും. ജോമോൻ ടി ജോണും റോബി വർഗീസും ചേർന്ന് ഛായാഗ്രഹണവും വിവേക് ഹർഷൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. വൈശാഖ് സുബ്രഹ്മണ്യനും അജു വർഗ്ഗീസും ചേർന്നാണ് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് മ്യൂസിക് പാർട്ണർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us